Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ നിരത്തുകളില്‍ രാജാവാകാന്‍ കോംപാസിനു പിന്നാലെ റാങ്ക്ലറുമെത്തുന്നു

റാങ്ക്ലറിന്റെ പുതിയ മോഡൽ ഈവർഷം പകുതുയോടെ ഇന്ത്യയിലെത്തും

ഇന്ത്യന്‍ നിരത്തുകളില്‍ രാജാവാകാന്‍ കോംപാസിനു പിന്നാലെ റാങ്ക്ലറുമെത്തുന്നു
, ശനി, 17 മാര്‍ച്ച് 2018 (13:41 IST)
മുംബൈ: ജീപ്പ് ആരാധകരുടെ കാത്തിരിപ്പിന് അവസാനമാകുന്നു. ഇന്ത്യൻ നിരത്തുകളില്‍ താരമാകൻ ജീപ്പിന്റെ പുത്തൻ തലമുറ എസ് യു വി ജീപ്പ് റാങ്ക്ലർ വൈകാതെ ഇന്ത്യയിലെത്തുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്.  
 
കഴിഞ്ഞ വർഷം ജീപ്പ് തങ്ങളുടെ കോംപാസ് എന്ന ഏസ് യു വി മോഡലുമായാണ് ഇന്ത്യ മാർക്കറ്റിലെത്തിയത്. വാഹന പ്രേമികള്‍ ഈ മോഡലിനെ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ വലിയ വിജയമാകുകയും ചെയ്തു. വിപണിയില്‍ 
കോംപാസിന് വലിയ സ്വീകാര്യതയാണ് ഇപ്പോഴും ലഭിക്കുന്നത്. 
 
ഈ സാഹചാര്യത്തിലാണ് റാങ്ക്ലറിനെകൂടി ഇന്ത്യൻ നിരത്തുകളിലെത്തിക്കാൻ കമ്പനി ഒരുങ്ങുന്നത്. വാഹനം ഈ വർഷം ആദ്യപകുതിയോടെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയിലെ നിര്‍മാണ കേന്ദ്രത്തില്‍നിന്ന് പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന രീതിയിലാവും വാഹനം എത്തുക. 
 
രൂപത്തിൽ വലിയ മാറ്റങ്ങളില്ല പുതിയ റാങ്ക്ലറിന്. മുമ്പിലെ ഗ്രില്ലിന്റെ ഡിസൈനിന് നേരിയ വ്യത്യാസമുണ്ട്. വീൽ ബേസിലും ചെറിയ  മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതേസമയം ഇന്ത്യയിലെത്തുമ്പോൾ വാഹനത്തിന്റെ എഞ്ചിൻ കരുത്തിനു വ്യത്യാസം വരുത്താന്‍ സാധ്യതയുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരയുടെ ട്വിസ്റ്റും ക്ലൈമാക്സും പുറത്തുവിട്ടു! ഇതാണോ മാധ്യമധര്‍മം?