ഇന്ത്യയിൽ കോംപാക്ട് എസ്‌യുവി വാഹന വിപണിയിലേക്ക് കടക്കാൻ തയ്യാറെടുക്കുകയാണ് ജീപ്പ്. ഇന്ത്യൻ വിപണി മുന്നിൽ കണ്ട് ഒരുക്കുന്ന ചെറു എസ്‌യുവി രണ്ട് വർഷത്തിനുള്ളിൽ വിപണിയിൽ എത്തിക്കാനാണ് കമ്പാനി ലക്ഷ്യമിടുന്നത്. വാഹനത്തെ ജീപ്പ് അന്താരാഷ്ട്ര വിപണിയിലും എത്തിക്കും.
നിലവിൽ ജീപ്പ് നിരയിലെ ചെറു എസ്‌യുവിയായ റെനെഗേഡിന് താഴെയായിരിക്കും പുതിയ കോംപാക്ട് എസ്‌യുവിയുടെ സ്ഥാനം. ജീപ്പ് 526 എന്ന കോഡ് നാമത്തിലാണ് വാഹനം അറിയപ്പെടുന്നത്. ഈ സെഗ്‌മെന്റിൽ ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യ ഫോർവീൽ ഡ്രൈവ് വാഹനമായാണ് പുതിയ കോംപാക്ട് എസ്‌യുവി വിപണിയിൽ എത്തുക.
പുതിയ തലമുറ ഫിയറ്റ് പാണ്ഡയിൽ ഉപയോഗിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന വാഹനം കോംപാക്ട് എസ്‌യുവി സെഗ്മെന്റിലെ മറ്റു വാഹനങ്ങളിൽനിന്നും ഏറെ വ്യത്യസ്തമായിരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജീപ്പിന്റെ അടിസ്ഥാന ഡിസൈൻ ശൈലി പിന്തുടരുന്നതു തന്നെയാകും പുതിയ കോംപാക്ട് എസ്‌യുവിയും
ഇന്ത്യൻ വിപണിയിൽ കോംപാക്ട് എസ്‌യുവിക്ക് ലഭിക്കുന്ന മികച്ച വളർച്ച ലക്ഷ്യംവക്കുന്നതാണ് ജീപ്പിന്റെ നീക്കം. സെഗ്‌മെന്റിൽ മുൻ+നിരയിൽ നിൽക്കുന്ന ബ്രെസ ഫോർഡ് ഇകോ സ്പോർട്ട് എന്നീ വാഹനങ്ങൾക്ക് മത്സരം സൃഷ്ടിക്കാൻ ജീപ്പ് ഒരുങ്ങുന്നതായി ജീപ്പ് സിഇഒ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.