Webdunia - Bharat's app for daily news and videos

Install App

ബ്രെസയെ എതിരിടാൻ ഫോർവീൽ ഡ്രൈവ് കോംപാക്ട് എസ്‌യുവിയുമായി ജീപ്പ്, വില 10 ലക്ഷത്തിൽ താഴെ !

Webdunia
തിങ്കള്‍, 1 ജൂലൈ 2019 (17:34 IST)
ഇന്ത്യയിൽ കോംപാക്ട് എസ്‌യുവി വാഹന വിപണിയിലേക്ക്  കടക്കാൻ തയ്യാറെടുക്കുകയാണ് ജീപ്പ്. ഇന്ത്യൻ വിപണി മുന്നിൽ കണ്ട് ഒരുക്കുന്ന ചെറു എസ്‌യുവി രണ്ട് വർഷത്തിനുള്ളിൽ വിപണിയിൽ എത്തിക്കാനാണ് കമ്പാനി ലക്ഷ്യമിടുന്നത്. വാഹനത്തെ ജീപ്പ് അന്താരാഷ്ട്ര വിപണിയിലും എത്തിക്കും. 
 
നിലവിൽ ജീപ്പ് നിരയിലെ ചെറു എസ്‌യുവിയായ റെനെഗേഡിന് താഴെയായിരിക്കും പുതിയ കോംപാക്ട് എസ്‌യുവിയുടെ സ്ഥാനം. ജീപ്പ് 526 എന്ന കോഡ് നാമത്തിലാണ് വാഹനം അറിയപ്പെടുന്നത്. ഈ സെഗ്‌മെന്റിൽ ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യ ഫോർവീൽ ഡ്രൈവ് വാഹനമായാണ് പുതിയ കോംപാക്ട് എസ്‌‌യു‌വി വിപണിയിൽ എത്തുക.
 
പുതിയ തലമുറ ഫിയറ്റ് പാണ്ഡയിൽ ഉപയോഗിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന വാഹനം കോംപാക്ട് എസ്‌യു‌വി സെഗ്മെന്റിലെ മറ്റു വാഹനങ്ങളിൽനിന്നും ഏറെ വ്യത്യസ്തമായിരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജീപ്പിന്റെ അടിസ്ഥാന ഡിസൈൻ ശൈലി പിന്തുടരുന്നതു തന്നെയാകും പുതിയ കോംപാക്ട് എസ്‌യുവിയും
 
ഇന്ത്യൻ വിപണിയിൽ കോംപാക്ട് എസ്‌യുവിക്ക് ലഭിക്കുന്ന മികച്ച വളർച്ച ലക്ഷ്യംവക്കുന്നതാണ് ജീപ്പിന്റെ നീക്കം. സെഗ്‌മെന്റിൽ മുൻ+‌നിരയിൽ നിൽക്കുന്ന ബ്രെസ ഫോർഡ് ഇകോ സ്പോർട്ട് എന്നീ വാഹനങ്ങൾക്ക് മത്സരം സൃഷ്ടിക്കാൻ ജീപ്പ് ഒരുങ്ങുന്നതായി ജീപ്പ് സിഇഒ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments