Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടുത്ത സാമ്പത്തിക പ്രതിസന്ധി, ജെറ്റ് എയർ‌വേയ്സിന്റെ അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കി

കടുത്ത സാമ്പത്തിക പ്രതിസന്ധി, ജെറ്റ് എയർ‌വേയ്സിന്റെ അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കി
, വെള്ളി, 12 ഏപ്രില്‍ 2019 (14:29 IST)
ഡൽഹി: കടുത്ത സമ്പത്തിക പ്രതിസന്ധി മൂലം അന്തർ ദേശീയ സർവീസുകൾ താൽക്കാലികമായി റദ്ദ് ചെയ്ത് ജെറ്റ് എയർ‌വേയ്സ്. ആംസ്റ്റര്‍ഡാം, പാരീസ്‌, ലണ്ടണ്‍ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് വെള്ളി, ശനീ ദിവസങ്ങളിൽ റദ്ദാക്കിയിരിക്കുന്നത്. നിലവിൽ 14 ഏയർക്രാഫ്റ്റുകൾ മാത്രമാണ് ജെറ്റ് എയർ‌വേയ്സിന്റേതായി സർവീസ് നടത്തുന്നത്. 
 
കഴിഞ്ഞ അഴ്ച 26 വിമാനങ്ങൾ ജെറ്റ് എയർ‌വേയ്സ് സർവീസിനായി ഉപയോഗിച്ചിരുന്നു. കുറഞ്ഞത് 20 അന്തർദേശീയ സർവിസുകളെങ്കിലും നടത്തണം എന്ന നിയമ നിലവിലുള്ളപ്പോഴാണ് പ്രതിസന്ധി മൂലം കമ്പനിക്ക് സർവീസുകൾ റദ്ദാക്കേണ്ടി വരുന്നത്. കമ്പനി നഷ്ടത്തിലായതോടെ എത്തിഹാദ് എയർ‌വേയിസ് ജെറ്റ് എയർ‌വേയ്സിന്റെ 24 ശതമാശം ഓഹരികൾ വാങ്ങിയിരുന്നു എങ്കിലും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. 
 
നിലവിൽ വിമാന വാടകയുടെ ഇനത്തിലും, പൈൽറ്റുമാരുടെ ശമ്പള ഇനത്തിലുമായി ജെൽറ്റ് എയർ‌വെയ് വലിയ തുക ഉടൻ നൽകേണ്ടതായുണ്ട്. ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ഏപ്രിൽ ഒന്ന് മുതൽ ജോലി നിർത്തിവച്ച് സമരം ചെയ്യാൻ നേരത്തെ പൈലറ്റുമർ തീരുമാനിച്ചിരുന്നു എങ്കിലും പിന്നീട് കുടിശിക തീർക്കാൻ 14വരെ സമയം അനുവദിക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാമുകിക്ക് മറ്റൊരാളുമായി ബന്ധമെന്ന് സംശയം, 22കാരൻ കൌമാരക്കാരിയായ കാമുകിയെ കുത്തി