രാജ്യത്തെ ടെലികോം കമ്പനികളിൽ ജിയോ രണ്ടാം സ്ഥാനം സ്വന്തമാക്കി. വിപണിയിലെത്തി ഒന്നര വർഷം പിന്നിടിമ്പോൾ തന്നെ ജിയോ രാജ്യത്തെ ടെലികോം വിപണിയിൽ കുതിക്കുകയാണ്. ജിയോയുടെ വരവോടു കൂടി മറ്റു ടെലികോം കമ്പനികൾ നഷടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
വരിക്കാരുടെ എണ്ണത്തിൽ എയർടെല്ലാണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നത്. അധികം വൈകാതെ എയർടെല്ലിനെയും ജിയോ മറികടക്കും എന്നാണ് ടെലികോം രംഗത്തെ വിദഗ്ധർ പറയുന്നത്. ജിയോയുടെ വരവോടു കൂടി എയർടെലിനു വരുമാനത്തിൽ 9.44 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ മൂന്നുമാസത്തെ ജിയോയുടെ വരുമാനം 6,217.64 കോടിരൂപയാണ്. വമ്പൻ ഓഫറുകൾ നൽകിയിട്ടും ജിയോയുടെ വരുമാനത്തിലും ലാഭത്തിലും ഇടിവ് സംഭ്വിക്കുന്നില്ല എന്നതിനാലാണ് അധികം വൈകാതെ ജിയോ രാജ്യത്തെ ടെലികോം കമ്പനികളിൽ ഒന്നാം സ്ഥാനത്തെത്തുമെന്ന് ബിസിനത്സ് വിദഗ്ധർ പറയാൻ കാരണം.