Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദീപാവലിക്ക് ഇടിവെട്ട് ഓഫറുമായി ജിയോ

ദീപാവലിക്ക് ഇടിവെട്ട് ഓഫറുമായി ജിയോ
, ബുധന്‍, 31 ഒക്‌ടോബര്‍ 2018 (08:14 IST)
ദീപാവലി പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് തകര്‍പ്പന്‍ ഓഫറുകൾ ഒരുക്കിയിരിക്കുകയാണ് രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. റീചാര്‍ജ് ചെയ്യുന്ന മുഴുവന്‍ തുകയും കാഷ്ബാക്ക് ഓഫറിലൂടെ തിരികെ നല്‍കുന്ന ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 
 
149 രൂപ മുതല്‍ മുകളിലേക്കുള്ള പ്രീപെയ്ഡ് റീചാര്‍ജുകളില്‍ 100 ശതമാനം ക്യാഷ്ബാക്ക് ആണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഇതനുസരിച്ച് 149, 198, 299, 349, 398, 399, 448, 449, 498, 509, 799, 999, 1699, 1999, 4999, 9999 രൂപ എന്നീ പ്ലാനുകള്‍ക്ക് 100 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
 
ദീപാവലിയോട് അനുബന്ധിച്ച് നവംബര്‍ 30 വരെയാണ് ഓഫര്‍. റിലയന്‍സ് ഡിജിറ്റല്‍ കൂപ്പണുകളുടെ രൂപത്തിലാണ് ക്യാഷ്ബാക്ക് ലഭിക്കുക. റിലയന്‍സ് ഡിജിറ്റലില്‍ നിന്ന് 5000 രൂപക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൂപ്പണുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പട്ടേൽ പ്രതിമ ഇന്ന് ഉദ്ഘാടനം ചെയ്യും; പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യില്ല, ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ആദിവാസി നേതാക്കൾ