ആമസോണിനും ഫ്ലിപ്കാർട്ടിനും കടുത്ത ഭീഷണി, ജിയോ മാർട്ട് കൂടുതൽ നഗരങ്ങളിലേയ്ക്ക്

Webdunia
തിങ്കള്‍, 25 മെയ് 2020 (12:26 IST)
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഈ കൊമേഴ്സ് സ്ഥാപനമായ ജിയോ മാർട്ട് രാജ്യത്തെ കൂടുതൽ നഗരങ്ങളിലേയ്ക്ക് വ്യാപിപ്പിയ്ക്കുന്നു. നവി മുംബൈ, താനെ, കല്യാൺ എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ജിയോ മാർട്ട് പ്രവർത്തനം ആരംഭിച്ചത്. അധികം വൈകാതെ തന്നെ രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങളിലേയ്ക്ക് ജിയോമാർട്ട് പ്രവർത്തനം വ്യാപിപ്പിയ്ക്കും. ജിയോമാർട്ട് ഡോട് കോം എന്ന വെബ്സൈറ്റ് വഴിയാണ് ഇപ്പോൾ ഓർഡർ ചെയ്യാനുള്ള സംവിധാനം ഉള്ളത്. ഉടൻ തന്നെ ജിയോ മാർട്ടിന് മൊബൈൽ അപ്ലിക്കേഷൻ ലഭ്യമാകും. 
 
വെബ്‌സൈറ്റിൽ വിൻഡോയിൽ പിൻകോഡ് നൽകിയാൽ നിങ്ങളൂടെ പ്രദേശത്ത് സേവനം ഉണ്ടോ എന്ന് കണ്ടെത്താൻ സാഷിയ്ക്കും. വാട്ട്സ് ആപ്പിലൂടെ ഓർഡർ ചെയ്യാനുള്ള സംവിധാനവും ജിയോ മാർട്ട് ഒരുക്കിയിട്ടുണ്ട്. ജിയോമാര്‍ട്ടിന്റെ വാട്ട്‌സ് ആപ്പ് നമ്പറായ 88500 08000 ലേക്ക് 'ഹായ്'എന്ന് സന്ദേശം അയച്ഛാൽ ചാറ്റ് വിന്‍ഡോയിലുടെ ഉപഭോക്താക്കള്‍ക്ക് ഒരു ലിങ്ക് ലഭിയ്ക്കും. ഇതിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യാം. 50,000 ലധികം പലചരക്ക്, എഫ്‌എംസിജി, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ജിയോ മാര്‍ട്ട് വഴി ലഭ്യമാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡെലിവറി ചാർജ് ഈടാക്കതെയാണ് ജിയോമാർട്ട് സാധനങ്ങൾ എത്തിച്ചുനൽകുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments