Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്‌ഡൗണിൽ രണ്ടാമതും വിവാഹം മാറ്റിച്ചതോടെ വീട്ടുകാരോട് പറയാതെ 80 കിലോമീറ്റർ നടന്ന് യുവതി വരന്റെ വീട്ടിലെത്തി, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

വാർത്തകൾ
, തിങ്കള്‍, 25 മെയ് 2020 (11:03 IST)
ലോക്ഡൗണിൽ വിഹാഹം മുടങ്ങിയതിനെ കുറിച്ചുള്ള ട്രോളുകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. വിവാഹം മാറ്റിവച്ചതോടെ യുവതീ യുവാക്കൾ ഒളിച്ചോടിയ വാർത്തയും പുറത്തുവന്നിരുന്നു. രണ്ടംതവണയും വിവാഹം മാറ്റിവച്ചതോടെ. തന്റെ പുരുഷനൊപ്പം ജീവിയ്ക്കാൻ സാഹസം കാട്ടിയിരിയ്ക്കുകയാണ് ഒരു യുവതി. വിവാഹം മാറ്റിത്തോടെ വീട്ടുകാരോട് പറയാതെ 19 കാരിയായ ഗോൾഡി എന്ന യുവതി നവവരന്റെ വീടു ലക്ഷ്യമാക്കി നടക്കുകയായിരുന്നു. 
 
ഉത്തർപ്രദേശിലാണ് സംഭവം. കാണ്‍പൂരില്‍ നിന്നും വരന്റെ നാടായ കനൗജിലേക്ക് 80 കിലോമീറ്റർ ഒറ്റയ്ക്ക് നടന്ന് യുവതി വരന്റെ വീട്ടിലെത്തി. ഈ സമയമത്രയും. കാണാതായ ഗോൾഡയ്ക്ക് വേണ്ടി തിരച്ചിൽ നടത്തുകയായിരുന്നു യുവതിയുടെ ബന്ധുക്കളും പ്രദേശത്തെ പൊലീസും. വീട്ടിലെത്തിയെ പെൺകുട്ടിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ വരന്റെ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും 19കാരിയുടെ വാശിയ്ക്ക് മുൻപിൽ വഴങ്ങേണ്ടിവന്നു. ഒരു നിലവിളക്ക് കൊളുത്തി പെൺകുട്ടിയെ അവർ വീട്ടിലേയ്ക്ക് കയറ്റുകയായിരുന്നു 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്നുതരം കൊറോണ വൈറസുകൾ ലാബിലുണ്ട്, വെളിപ്പെടുത്തലുമായി വുഹാനിലെ ലാബ് ഡയറക്ടർ