'കൂടുതൽ കല്യാണം കഴിച്ചവൾ':ഞാന്‍ കിടന്ന് ഉറങ്ങുകയാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് വേറെ കല്യാണം കഴിച്ചു എന്നാണ്; അപവാദങ്ങളെക്കുറിച്ച് രേഖ
കേരളത്തിലെ ടിവി സീരിയലുകളില്‍ അമ്മ വേഷങ്ങളും വില്ലത്തി വേഷങ്ങളും അനായാസം ചെയ്യുന്ന താരമാണ് നടി രേഖ.
കേരളത്തിലെ ടിവി സീരിയലുകളില്‍ അമ്മ വേഷങ്ങളും വില്ലത്തി വേഷങ്ങളും അനായാസം ചെയ്യുന്ന താരമാണ് നടി രേഖ.രണ്ടിലധികം വിവാഹം ചെയ്ത നടി എന്ന പേരും രേഖയ്ക്കുണ്ടായിരുന്നു. പക്ഷെ ഇതുപോലുള്ള പ്രചരണങ്ങള്‍ വെറും ഗോസിപ്പു മാത്രമാണെന്ന് രേഖ പറയുന്നു.
താൻപോലും അറിയാത്ത പല വാര്‍ത്തകളും തന്നെ പറ്റി വരുന്നു.അതിനാൽ ഇടയ്ക്കിടെ യു ട്യൂബ് നോക്കും. അതിന്റെ കാരണം ഞാന്‍ കിടന്ന് ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചു എന്നാണ്.
പലപ്പോഴും കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്പോൾ, നിങ്ങള്‍ എന്തിനു ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിക്കും. എന്തെങ്കിലും രീതിയിലുള്ള അപവാദകഥകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ കമന്റ്‌സ് വായിക്കും. ചിലതൊക്കെ വായിക്കുമ്പോള്‍ സങ്കടം തോന്നും. ചിലപ്പോള്‍ ഒന്നോ രണ്ടോ തുള്ളി കണ്ണുനീര്‍ പോകുമായിരിക്കും, പക്ഷെ പിന്നീട് ഞാന്‍ എന്റെ പണി നോക്കുമെന്നും രേഖ പറഞ്ഞു.