അമ്പരപ്പിക്കുന്ന വിലയും അത്യുഗ്രന്‍ ഫീച്ചറുകളുമായി കാര്‍ബണ്‍ എ41 പവര്‍ വിപണിയിലേക്ക് !
കാര്‍ബണ്‍ എ41 പവര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
ഓറ നോട്ട് പ്ലേ എന്ന സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയത്തിന് പിന്നാലെ മറ്റൊരു ബജറ്റ് ഫോണുമായി കാര്‍ബണ്‍. എ41 പവര്‍ എന്ന പേരിലുള്ള ഫോണുമായാണ് കമ്പനി ഇപ്പോള്‍ എത്തിയിരിക്കുന്നത്. ബ്ലാക്ക് ഷാംപെയ്ന്‍, ബ്ലാക്ക് റെഡ്, ബ്ലാക്ക് വൈറ്റ് ഷാംപെയ്ന്‍ എന്നീ നിറങ്ങളിലെത്തുന്ന ഈ ഫോണിന് 4,099 രൂപയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ആന്‍ഡ്രോയിഡ് 7.0 നൂഗട്ടിലാണ് കാര്‍ബണ്‍ എ41 പവര്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിം, നാല് WVGA ഡിസ്പ്ലേ, ഒരു ജിബി റാം, 1.3GHz കോഡ് കോര്‍ പ്രോസസ്സര്‍, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 2 മെഗാ പിക്സല്‍ റിയര്‍ ക്യാമറ, മുന്‍പില്‍ വീഡിയോ ചാറ്റിംഗ് സംവിധാനമുള്ള വിജിഎ ക്യാമറ, 2300mAh ബാറ്ററി എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.
2 ജി നെറ്റ്വര്‍ക്കിലാണെങ്കില്‍ 8 മണിക്കൂര്‍ ടോക്ക് ടൈമും 300 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ ടൈമുമാണ് ഫോണ്‍ നല്‍കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈ ഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത്, 4 ജി വോള്‍ട്ട്, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി സംവിധാനങ്ങളും ഫോണിലുണ്ട്.