Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി കാര്‍ബണ്‍ ഓറ നോട്ട് പ്ലേ ഇന്ത്യന്‍ വിപണിയില്‍; വിലയോ ?

കാര്‍ബണ്‍ ഓറ നോട്ട് പ്ലേ ഇന്ത്യയില്‍ പുറത്തിറക്കി

Karbonn Aura Note Play Launch
, ശനി, 5 ഓഗസ്റ്റ് 2017 (10:16 IST)
കാര്‍ബണിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഓറ നോട്ട് പ്ലേ ഇന്ത്യന്‍ വിപണിയിലെത്തി. കറുപ്പ്, ഷാമ്പയിന്‍ എന്നീ നിറങ്ങളില്‍ രാജ്യത്തെ മുന്‍നിര മൊബൈല്‍ഫോണ്‍ റീടെയിലര്‍ ഷോപ്പുകളില്‍ ലഭ്യമാകുന്ന ഈ ഫോണിന് 7590 രൂപയാണ് വില.  
 
ആറ് ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലേയാണ് ഓറ നോട്ട് പ്ലേയ്ക്കുള്ളത്. 1.3 GHz ക്വാഡ്കോര്‍ പ്രൊസസര്‍, 2ജിബി റാം, മൈക്രോ എസ്‌ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നീ ഫീച്ചറുകള്‍ ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ട്.  
 
എല്‍ഇഡി ഫ്ളാഷും ഓട്ടോ ഫോക്കസുമുള്ള എട്ട് മെഗാപിക്സല്‍ റിയര്‍ ക്യാമറ, അഞ്ച് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ, 4ജി വോള്‍ടി, ഡ്യുവല്‍ സിം, എഫ്‌എം റേഡിയോ, ബ്ലൂടൂത്ത് എന്നീ കണക്റ്റിവിറ്റികളും 3300 എം‌എ‌എച്ച് ബാറ്ററിയുമാണ് ഈ ഫോണിലുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: മൂന്ന് ലഷ്‌ക്കര്‍ തീവ്രവാദികളെ വധിച്ചു