Gold Price Today: പിടിച്ചാൽ കിട്ടാത്ത പോക്ക്!, സ്വർണവില 75,000 ലേക്ക്, ഒറ്റയടിക്ക് കൂടിയത് 2,200 രൂപ
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9290 രൂപയായി. ഉടന്‍ തന്നെ ഇത് 10,000 മാര്‍ക്ക് കടക്കുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്.
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 75,000 എന്ന നിലയിലേക്കാണ് വില ഉയരുന്നത്. ഇന്ന് ഒറ്റയടിക്ക് 2,200 രൂപയാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇതോടെ പവന് വില 74,320 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9290 രൂപയായി. ഉടന്‍ തന്നെ ഇത് 10,000 മാര്‍ക്ക് കടക്കുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്.
ഈ മാസം 12നായിരുന്നു സ്വര്‍ണവില 70,000 കടന്നത്. കഴിഞ്ഞ 10 ദിവസത്തിനിടെ 4000 രൂപയോളം സ്വര്‍ണ വില ഉയര്‍ന്നു. ചൈന- യുഎസ് വാണിജ്യയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര തലത്തില്‍ സാമ്പത്തികരംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണവിലയെ മുന്നോട്ട് തള്ളുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതായും വിദഗ്ധര്‍ വിലയിരുത്തുന്നു.