Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉച്ചയ്ക്ക് ശേഷം കുറഞ്ഞത് 1200 രൂപ, സ്വർണവില കുത്തനെ താഴത്തേക്ക്

കഴിഞ്ഞ 10 ദിവസത്തിനിടെ പവന്‍ വിലയില്‍ 9000 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

Gold Price

അഭിറാം മനോഹർ

, ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (15:28 IST)
ഒരിടവേളയ്ക്ക് ശേഷം 90,000ത്തില്‍ തിരിച്ചെത്തിയ സ്വര്‍ണവില വീണ്ടും താഴേക്ക്. ഇന്ന് ഉച്ചയ്ക്ക് ശേഷം പവന് 1200 രൂപ കുറഞ്ഞതോടെ 88,600 രൂപ നിലവാരത്തിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇന്ന് 2 തവണയായി 1800 രൂപയാണ് സ്വര്‍ണവിലയില്‍ കുറവുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,075 ആയി. കഴിഞ്ഞ 10 ദിവസത്തിനിടെ പവന്‍ വിലയില്‍ 9000 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
 
ഇന്നലെ 2 തവണകളിലായി 1720 രൂപ സ്വര്‍ണവിലയില്‍ കിറഞ്ഞിരുന്നു. സ്വര്‍ണവില ഇന്ന് തിരിച്ചുകയറുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കനത്ത ഇടിവ് തുടരുന്നതാണ് ഇന്നും വിപണിയില്‍ കണ്ടത്. ഈ മാസം ഒക്ടോബര്‍ 3നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില രേഖപ്പെടുത്തിയത്. അന്ന് 86,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജു ഹീറോയാടാ..സംസ്ഥാന സ്കൂൾ കായികമേളയിലെ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനെയും ഏറ്റെടുക്കും