കേരളത്തിന്റെ സ്വന്തം ഇലക്ട്രോണിക് ഓട്ടോറിക്ഷകൾ ഉടൻ വിപണിയിലെത്തും !

Webdunia
വെള്ളി, 21 ജൂണ്‍ 2019 (18:06 IST)
ഡീസലിന്റെയും പെട്രോളിന്റെയും വില വർധനവ് ബാധിക്കുന്ന ഒരു കൂട്ടരാണ് ഓട്ടോറിക്ഷ തൊഴിലാളികൾ. എന്നാൽ. ആ പരാതിക്ക് ഒരു പരിഹാരം കണ്ടെത്തിയിരികുകയാണ് പൊതുമേഖലാ സ്ഥാപനായാമായ കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ്. ഇനി കേരളത്തിന്റെ നിരത്തുകളെ കീഴടക്കുക ഇലക്ട്രോണിക് ഓട്ടോറിക്ഷകളാകും. 
 
വ്യാവസായിക അടിസ്ഥാനത്തിൽ ഇലക്ട്രോനിക് ഓട്ടോറിക്ഷക്കള്ള് നിർമ്മിക്കാ കേന്ദ്ര അനുമതി ലഭിച്ചു. പുനെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച്‌ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗികാരം ലഭിച്ചതോടെയാണ് വ്യാവസായിക അടിസ്ഥാനത്തിൽ ഇലക്ട്രോണിക് ഓട്ടോറിക്ഷകൾ നിർമ്മിക്കാനുള്ള കേന്ദ്രാനുമതി ലഭിച്ചത്. ഇതാദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനത്തിന് ഇലക്ട്രോണിക് ഓട്ടോറിക്ഷകൾ നിർമ്മിക്കാനുള്ള അനുമതി ലഭിക്കുന്നത്.
 
കേരള നീം ജി എന്ന ബ്രാൻഡിലാണ് ഇലക്ട്രോണിക് ഓട്ടോറിക്ഷകൾ വിപണിയിൽ എത്തുക. ഒറ്റ ചാർജിൽ 120 കിലോമീറ്റർ വരെ ഓടാൻ ഈ ഓട്ടോറിക്ഷക്കാവും. ഒരു കിലോമീറ്റർ സഞ്ചരിക്കുന്നതിന് വെറും 50 പൈസ മാത്രമേ ഇതിന് ചിലവ് വരുന്നുള്ളു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പരമാവധി 55 കിലോമീറ്റർ വേഗതയിൽ മാത്രമേ വാഹനം ഓടിക്കാനാകു. 2.10 ലക്ഷം രൂപയാണ് ഓട്ടോറിക്ഷയുടെ വിപണിവില കണക്കാക്കപ്പെടുന്നത്. ഇതിൽ 30000 രൂപ സർക്കാർ സബ്സിഡി നൽകും. 
 
സർക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി കൊച്ചി, കോഴിക്കോട്, തിരുവന്തപുരം എന്നീ നഗരങ്ങളിൽ ഇനി ഇലക്ട്രോണിക് ഓട്ടോറിക്ഷകൾക്ക് മാത്രമേ അനുമതി ഉണ്ടാകു എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് കമ്പനിക്ക് കൂടുതൽ ഗുണകരമാകും എന്നാണ് കെ എ എൽ കണക്കാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments