Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചായ മാത്രമല്ല, അനുഷ്ക ചായക്കപ്പും സ്വന്തം കൈകൊണ്ട് ഉണ്ടാക്കും; വൈറലായി ചിത്രങ്ങൾ

വിരാട് ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ അനുഷ്ക സമയം കണ്ടെത്തിയത് മൺപാത്രങ്ങൾ ഉണ്ടാക്കാൻ പഠിക്കുന്നതിനാണ്.

Anushka Sharma
, വെള്ളി, 19 ജൂലൈ 2019 (15:23 IST)
ഭർത്താവ് വിരാട് കോഹ്‌ലിക്കൊപ്പം ഇംഗ്ലണ്ടിൽ ലോകകപ്പ് തിരക്കുകളിലായിരുന്നു ബോളിവുഡ് നടി അനുഷ്ക ശർമ. മടങ്ങിയെത്തിയ താരം ഇപ്പോഴിതാ ഇംഗ്ലണ്ട് യാത്രയുടെ വിശേഷങ്ങളാണ് ആരാധകരുമായി പങ്കുവയ്ക്കുന്നത്. വിരാട് ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ അനുഷ്ക സമയം കണ്ടെത്തിയത് മൺപാത്രങ്ങൾ ഉണ്ടാക്കാൻ പഠിക്കുന്നതിനാണ്.
 
തന്റെ പ്രയത്‌നത്തിന്റെ ഫലമാണ് ആരാധകരുമായി താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. സ്റ്റീർ സോസറിൽ താൻ സ്വന്തമായി നിർമ്മിച്ച ഛായക്കപ്പ് വച്ചെടുത്ത ചിത്രമാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. രണ്ടാമത്തെ ചിത്രത്തിൽ ചായ ആസ്വദിച്ചുകുടിക്കുന്ന താരത്തെയും കാണാനാകും.
 
ലണ്ടനിൽ മൺപാത്രങ്ങൾ ഉണ്ടാക്കാൻ പഠിക്കുന്ന താരത്തിന്റെ ചിത്രം മുൻപ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അനുഷ്ക തന്നെ വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴ ശക്തമായി റെഡ് അലെർട്ട് പ്രഖ്യാപിക്കുമ്പോൾ മാത്രം ക്വാറികൾ പൂട്ടിയാൽ മതിയോ ?