Webdunia - Bharat's app for daily news and videos

Install App

കിയയുടെ ആദ്യ വാഹനം തന്നെ സൂപ്പർഹിറ്റ്, സെൽടോസ് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന എസ്‌യുവി !

Webdunia
വെള്ളി, 13 ഡിസം‌ബര്‍ 2019 (20:49 IST)
ഹ്യൂണ്ടായിയുടെ ഉപസ്ഥാപനമായ കിയയുടെ ആദ്യ വാഹനം തന്നെ ഇന്ത്യയിൽ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും വിൽക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നാം സ്ഥാനം ഇപ്പോൾ സെൽടോസിനാണ്. വിപണിയിൽ എത്തി വെറും നാല് മാസങ്ങൾ പിന്നിടുമ്പോഴാണ് ഇത്ര വലിയ നേട്ടം സെൽറ്റോസ് സ്വന്തമാക്കിയിരിക്കുന്നത്. 40,000 സെൽടോസ് യൂണിറ്റുകളാണ് ഇതിനോടകം കിയ നിരത്തുകളിൽ എത്തിച്ചത്.
 
14,005 സെൽടോസ് യൂണിറ്റുകളാണ് കഴിഞ്ഞ മാസം മാത്രം കിയ നിരത്തുകളിൽ എത്തിച്ചത്. നിലവിൽ വാഹനത്തിന്റെ അടിസ്ഥാന വകഭേതത്തിന്. 9.69 ലക്ഷം രൂപയാണ്. എന്നാൽ ജനുവരിയോടെ വാഹനത്തിന്റെ വില വർധിക്കും. GTK, GTX, GTX+ എന്നിവയാണ് വാഹനത്തിന്റെ പെട്രോൾ വേരിയന്റുകൾ. HTE, HTK, HTK+, HTX, HTX+ എന്നിവ ഡീസൽ വകഭേതങ്ങളാണ്.
 
1.4 ലിറ്റർ ടി ജിഡിഐ പെട്രോൾ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്. 7 സ്പീഡ് ഡിസിറ്റിയാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ ഉണ്ടാവുക. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനും, സിവിടിയും 1.5 ലിറ്റർ പെട്രോൽ എഞ്ചിനിൽ ലഭ്യമായിരിക്കും. 6 സ്പീഡ് ടോർക്ക് കൺവേർട്ടബിൾ ട്രാൻസ്മിഷനായിരിക്കും ഡീസൽ എഞ്ചിനിൽ ഉണ്ടാവുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് നിര്‍ണായകമാകുക സ്ത്രീ വോട്ടുകള്‍; കണക്കുകള്‍ ഇങ്ങനെ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; വരുംമണിക്കൂറുകളില്‍ ഈ ജില്ലയില്‍ മഴയ്ക്ക് സാധ്യത

ജി.എസ്.ടി അടച്ചു നൽകാമെന്ന് പറഞ്ഞു 4.5 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

ബിജെപി വീണ്ടും വരും; മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്ന് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments