Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടിനടിയിലെ മുറി സ്വന്തം താവളമാക്കി കരടി. പിന്നീട് സംഭവിച്ചത് ഇങ്ങനെ !

വീടിനടിയിലെ മുറി സ്വന്തം താവളമാക്കി കരടി. പിന്നീട് സംഭവിച്ചത് ഇങ്ങനെ !
, വെള്ളി, 13 ഡിസം‌ബര്‍ 2019 (18:37 IST)
വീടുകൾക്കും സ്ഥാപനങ്ങൾക്കുമെല്ലാം സമീപമായി കരടികളെ കാണാറുള്ള സ്ഥലമാണ് അമേരിക്കയിലെ കാലിഫോർണിയ. ശൈത്യകാലമായതോടെ ഭക്ഷണമെല്ലാം ഒരുക്കി നീണ്ട ഉറക്കത്തിനായുള്ള തയ്യാറെടുപ്പിലുമാണ് ഇപ്പോൾ കരടികൾ. ഇങ്ങനെ കാലിഫോർണിയയിലെ ഒരു വീട്ടിൽ വീട്ടുകാർ പോലുമറിയാതെ കരടി താവളമടിച്ചു.
 
മരംകൊണ്ടുള്ള വീടുകളാണ് ഇവിടെ അധികവും ഉള്ളത്. തറ നിരപ്പിൽ നിന്നും ഉയർത്തി പണിതിരിക്കുന്ന വീടുകളായതിനാൽ വീടിനടിയിൽ കോൺക്രീറ്റ് ചെയ്ത വിശാലമായ സ്ഥലം തന്നെ ഉണ്ടാകും. ഇതിലേക്ക് ഇറങ്ങുന്നതിനായി ഒരു ചെറിയ വാതിലാണ് മിക്ക വീടികളിലും ഉണ്ടാവുക. ഇത്തരത്തിലുള്ള ഒരു വീട്ടിൽ ഒരു ദിവസം ആ വാതിൽ അടക്കാൻ മറന്നുപോയതോടെയാണ് കരടി സ്വന്തം ഇടമായി വീടിന്റെ അടിവശം തിരഞ്ഞെടുത്തത്.
 
വീടിന്റെ അടിവശത്തുനിന്നും പതിവില്ലാതെ ഭീകരമായ ശബ്ദം കേൾക്കാൻ തുടങ്ങി. ഇതോടെ വീട്ടുകാർ പരിശോധിച്ചപ്പോഴാണ് കരടി വീടിനടിവശം താവളമാക്കിയത് മനസിലായത്. പരിഭ്രാന്തരായ വിട്ടുകാർ ഉടൻ ബെയർ ലീഗിലെ രക്ഷാ പ്രവർത്തകരെ വിവരമറിയിച്ചു. ആദ്യ ദിവസം വാതിൽ തുറന്നിട്ട ശേഷം തട്ടിയും മുട്ടിയുമെല്ലാം ശബ്ദമുണ്ടാക്കി കരടിയെ പുറത്തുകടത്താനാണ് ശ്രമിച്ചത്. കരടിയുടെ ശബ്ദം ഒന്നും കേൾക്കാതെ വന്നതോടെ പോയിരിക്കുമെന്നാണ് വീട്ടുകാർ കരുതിയത്. 
 
എന്നാൽ രത്രി വീണ്ടും വീടിന് അടിയിൽനിന്നും ശബ്ദം കേൾക്കാൻ തുടങ്ങി. ഇതോടെ അടുത്ത ദിവസം വീടന് അടിവശത്തേക്കുള്ള വാതിൽ തുറന്നിട്ട ശേഷം വീട്ടുകാർ മാറി നിന്നും വീക്ഷിച്ചു. ഇതോടെ ചെറിയ വാതിലിലൂടെ പണിപ്പെട്ട് പുറത്തുകടന്ന ശേഷം കരടി ഓടി മറയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൗരത്വ നിയമഭേദഗതി നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്ക് പൂർണ ബാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.