Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമ്പൂർണ സുരക്ഷ, ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടി കിയ സെൽടോസ് !

സമ്പൂർണ സുരക്ഷ, ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടി കിയ സെൽടോസ് !
, ചൊവ്വ, 31 ഡിസം‌ബര്‍ 2019 (15:54 IST)
സുരക്ഷയിൽ കേമൻ എന്ന തെളിയിച്ച് കിയ ഇന്ത്യയിലെത്തിച്ച ആദ്യ എസ്‌യുവി സെൽടോസ്. ഓസ്ട്രേലിയൻ ന്യൂ അസസ്‌മെന്റ് പ്രോഗ്രാം നടത്തിയ ക്രാഷ് ടെസ്റ്റിലാണ് 5 സ്റ്റാർ സ്വന്തമാക്കിയത്. അറുപത് കിലോമീറ്റർ വേഗതയിൽ നടത്തിയ 50 കിലോമീറ്റർ വേഗതയിൽ നടത്തിയ സൈഡ് ഇംപാക്ട് ടെസ്റ്റിലും കിയ പൂർണ സുരക്ഷിതമെന്ന് കണ്ടെത്തി.
 
മുതിർന്നവർക്ക് 85 ശതമാനം സുരക്ഷയും, കുട്ടികൾക്ക് 83 ശതമാനം സുരക്ഷയും വാഹനം നൽകും എന്നാണ് ക്രാഷ് ടെസ്റ്റിൽ തെളിഞ്ഞത്. അടിസ്ഥാന വകഭേതം മുതൽ ആറു എയർ ബാഗുകൾ ഉള്ള ഉയർന്ന വകഭേതം വരെ ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യൻ വിപണിയിലെത്തിയ കിയ സെൽടോസ് വലിയ വിജയമാണ് സ്വന്തമാക്കിയത്.  
 
ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന എസ്‌യുവിയാണ് ഇപ്പോൾ കിയ സെൽടോസ്. 40,000ലധികം യുണിറ്റുകളാണ് കിയ ഇതുവരെ ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചത്. 9.69 ലക്ഷം രൂപയാണ് നിലവിൽ വാഹനത്തിന്റെ വില. എന്നാൽ ജനുവരി ഒന്ന് മുതൽ വാഹനത്തിന്റെ വില വർധിപ്പിക്കും എന്ന് കിയ വ്യക്തമാക്കിയിട്ടുണ്ട്.        

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നികുതി വെട്ടിപ്പ് കേസിൽ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം, ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം