Webdunia - Bharat's app for daily news and videos

Install App

കിയ സെൽടോസ് സൂപ്പർഹിറ്റ്, ബുക്കിങ് 23,000 കടന്നു, വാഹനം 22ന് വിപണിയിലേക്ക്

Webdunia
ശനി, 10 ഓഗസ്റ്റ് 2019 (15:23 IST)
കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയുടെ ആദ്യ വാഹനം സെൽടോസിന് മികച്ച പ്രതികരണമാണ് ഇന്ത്യൻ വിപണിയിൽനിന്നും ലഭിക്കുന്നത്. ബുക്കിങ് ആരംഭിച്ച് 25 ദിവസത്തിനകം 23,000 ബുക്കിങുകളാണ് വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ മാസം അ15നാണ് വാഹനത്തിനായുള്ള ബുക്കിംഗ് സെൽടോസ് ആരംഭിച്ചത്. ആദ്യദിനം തന്നെ 6046 ബുക്കിംഗുകളാണ് വാഹനം സ്വന്തമാക്കിയത്. 
 
ഈമാസം 22ഓടെ വാഹനം വിപണിയിൽ എത്തും. വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങൾ കിയ പുറത്തുവിട്ടി‌ട്ടില്ല. 10 ലക്ഷം മുതൽ 17 ലക്ഷം വരെയാണ് വാഹനത്തിന് പ്രതീക്ഷിക്കപ്പെടുന്ന വില. മൂന്ന് പെട്രോൾ വേരിയന്റുകളിലും അഞ്ച് ഡീസൽ വേരിയന്റുകളിലുമാണ് വാഹനം വിപണിയിൽ എത്തുന്നത്. GTK, GTX, GTX+ എന്നിവയാണ് പെട്രോൾ വേരിയന്റുകൾ. HTE, HTK, HTK+, HTX, HTX+ എന്നിവയാണ് ഡീസൽ വകഭേതങ്ങൾ.
 
2018ലെ ഓട്ടോ എക്സ്‌പോയിൽ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ എസ് പി 2 ഐ എന്ന കൺസെപ്‌റ്റ് മോഡലിനെയാണ് കിയ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. കാഴ്ചയിൽ തന്നെ കരുത്ത് വെളിവാകുന്ന അഗ്രസീവ് ഡിസൈനാണ്` വാഹനത്തിന് നൽകിയ്രിക്കുന്നത്, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്ന് ഡിസൈൻ ശൈലിയെ വേണമെങ്കിൽ വിശേഷിപ്പിക്കാം. കടുവയുടെ മൂക്കിന് സമാനമെന്ന് തോന്നിക്കുന്ന പ്രത്യേക ടൈഗർ നോസ് ഗ്രില്ലാണ് വാഹനത്തിന് അഗ്രസീവ് ലുക്ക് നൽകുന്നതിലെ പ്രധാന ഘടകം
 
നിണ്ടുപരന്ന ബോണറ്റും എൽ ഇ ഡി ഹെഡ് ലാമ്പുകളും ഈ ഗാംഭീര്യം വർധിപ്പിക്കുന്നു. ഒതുക്കമാർന്ന ശൈലിയിലാണ് വാഹനത്തിന്റെ ഇന്റീരിയർ സജ്ജീകരിച്ചിരിക്കുന്നത്. 10.25 ഇഞ്ച് ഇന്ഫോടെയിൻമെന്റ് സിസ്റ്റം 360 ഡിഗ്രി സറൗണ്ടബിൾ ക്യാമറ ഉൾപ്പടെയുള്ള അത്യാധുനിക സംവിധനങ്ങളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. ഡ്രൈവർക്ക് വളരെ വേഗത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഇവയുടെ സജ്ജികരണം
 
ബി എസ് 6 പെട്രോൾ ഡീസൽ എഞിനുകളിൽ വാഹനം വിപണിയിലെത്തും. 1.4 ലിറ്റർ ടി ജിഡിഐ പെട്രൊൾ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് വാഹനം വിപണിയിൽ എത്തുക. 7 സ്പീഡ് ഡിസിറ്റിയാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ ഉണ്ടാവുക. 6 സ്പീഡ് മാനുവ ട്രാൻസ്മിഷനും, സിവിടിയും 1.5 ലിറ്റർ പെട്രോൽ എഞ്ചിനിൽ ലഭ്യമായിരിക്കും. 6 സ്പീഡ് ടോർക്ക് കൺവേർട്ടബിൾ ട്രാൻസ്മിഷനായിരികും ഡീസൽ എഞ്ചിനിൽ ഉണ്ടാവുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്കാരനായ 73 കാരന്‍ വിമാനത്തില്‍ വച്ച് 14 മണിക്കൂറിനിടെ പീഡിപ്പിച്ചത് നാലു സ്ത്രീകളെ; കേസെടുത്ത് സിംഗപ്പൂര്‍ പോലീസ്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments