Webdunia - Bharat's app for daily news and videos

Install App

കിയ സോണറ്റ് ആഗസ്റ്റ് 7ന് വിപണിയിലേയ്ക്ക് !

Webdunia
വെള്ളി, 17 ജൂലൈ 2020 (13:14 IST)
ആദ്യ വാഹനംകൊണ്ട് തന്നെ ഇന്ത്യൻ വിപണി കയ്യടക്കിയ വാാഹന നിർമ്മാതാക്കളാണ് കിയ. സെൽറ്റോസ് രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന മിഡ്‌സൈഡ് എസ്‌വികളിൽ പ്രധാനിയായി മാറി. ആഡംബര എംപിവിയായ കാർണിവലിനെയാണ് കിയ പിന്നീട് വിപണിയിലെത്തിച്ചത് അതും വിപണി ഏറ്റെടുത്തു. ഇപ്പോഴിതാ കിയയുടെ കോംപാക്ട് എസ്‌യുവിയും ഉടൻ വിപണിയിലെത്തും. ആഗസ്റ്റ് ഏഴിന് വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. ഓൺലൈനിലൂടെയായിരിയ്ക്കും വാഹനത്തിന്റെ അവതരണം.
 
സോണറ്റ് എന്ന ചെറു എസ്‌യുവിയെ ഡൽഹി ഓട്ടോ എക്സ‌പോയിൽ കിയ പ്രദർശിപ്പിച്ചിരുന്നു, മാരുതി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട്, ഹ്യുണ്ടേയ് വെന്യു തുടങ്ങിയ വാഹങ്ങൾക്ക് കടുത്ത മത്സരം തന്നെയായിരിക്കും സോണറ്റ് ഒരുക്കുക. 7 ലക്ഷം മുതൽ 11.5 ലക്ഷം വരെയാണ് സോണറ്റിന് പ്രതിക്ഷിക്കപ്പെടുന്ന വില. ഹ്യുണ്ടേയ്‌യുടെ ചെറു എസ്‍യുവിയായ വെന്യുവിന്റെ പ്ലാറ്റ്ഫോമിൽ തന്നെയാണ് സോണറ്റും ഒരുക്കിയിരിക്കുന്നത് എങ്കിലും കാഴ്ചയിലത് തോന്നുകയില്ല. 
 
വാഹനത്തിന്റെ ഡിസൈൻ ശൈലിയിൽ അത്രത്തോളം മാറ്റങ്ങൾ ഉണ്ട്. കിയയുടെ അടയാളമായ ടൈഗർ നോസ് ഗ്രില്ലും മെഷ് പാറ്റേണും സോണറ്റിന് കരുത്തൻ ലുക്ക് നൽകുന്നു. ഹെഡ്‌ലാമ്പുകളും ഡിഎൽആറും ഒത്തിണക്കിയാണ് നൽകിയിരിക്കുന്നത്. ടെയിൽ ലാംപുകളുടെ ഡിസൈൻ സെൽടോസിനെ ഓർമിപ്പിക്കും കരുത്തൻ എന്ന് തോന്നിപ്പിക്കാൻ സൈഡിൽ ക്ലാഡിങ്ങുകൾ നൽകിയിരിക്കുന്നു. ഡ്യുവൽ ടോൺ അലോയ് വീലുകളും വാഹനത്തിന്റെ സ്പോട്ടീവ് ലുക്കിൽ പ്രധാന ഘടകമാണ്.
 
ഇന്റീരിയർ പ്രീമിയമാണ് എന്ന് പറയാം. സെൽടോസിൽ നൽകിയിരിക്കുന്ന അതേ 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് സോണറ്റിലുമുള്ളത്. സെൽടോസിൽ നൽകിയിരിക്കുന്ന മറ്റു നിരവധി ഇന്റീരിയർ ഫീച്ചറുകളും സോണറ്റിലും നൽകിയിട്ടുണ്ട്. 1.2 ലീറ്റർ പെട്രോൾ, 1.0 ലീറ്റർ ടർബോ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എന്നീ എഞ്ചിൻ വകഭേതങ്ങളിലായിരിക്കും സോണറ്റ് വിപണിയിൽ എത്തുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

അടുത്ത ലേഖനം
Show comments