Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റദിവസം 34,956 പേർക്ക് രോഗബാധ, 687 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു

ഒറ്റദിവസം 34,956 പേർക്ക് രോഗബാധ, 687 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു
, വെള്ളി, 17 ജൂലൈ 2020 (10:14 IST)
ഡൽഹി: കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 35,000 ത്തിനടുത്ത് കൊവിഡ് ബാധിതർ. 34,956 പേർക്കാണ് രാജ്യത്ത് കഴിഞ്ഞ 24 അണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീക,രിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. 10,03,832 പേർക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 687 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇതും ഉയർന്ന നിരക്കാണ്. 25,602 പേരാണ് രാജ്യത്ത് മരണപ്പെട്ടത്.
 
3,42,473 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 6,35,757 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 2,84,281 ആയി. 11,194 പേർ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു. 1,56,369 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. 2,236 ആണ് തമിഴ്നാട്ടിലെ മരണനിരക്ക്. 1,18,645 പേർക്ക് രോഗം സ്ഥിരീകരിച്ച ഡൽഹിയിൽ 3,545 പേരാണ് മരണപ്പെട്ടത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതെന്താ ഞങ്ങൾ ആനകൾക്ക് ടിഷ്യു പേപ്പർ ഉപയോഗിച്ചുകൂടെ ? തരംഗമായി കുട്ടിയാനയുടെ വീഡിയോ !