'മലർവാടി ആർട്ട്സ് ക്ലബ്ബ്' നിർമ്മിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദിലീപ് !

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (16:25 IST)
മലയാള സിനിമയിലെ യുവ സൂപ്പർ താരമായ നിവിൻപോളിയും സിനിമകളിലെ നിറസാനിധ്യമായി മാറിയ അജുവാർഗീസും ഉൾപ്പടെ ഒരുപാട് മികച്ച അഭിനയതാക്കളുടെ അരങ്ങേറ്റ സിനിമ. വിനീത് ശ്രീനിവാസൻ സംവിധാന രംഗത്തേക്ക് കടന്നുവന്ന സിനിമ. അങ്ങനെ നിരവധി പ്രത്യേകതകൾ ഉണ്ട് മലർവാടി ആർട്ട്സ് ക്ലബിന്  
 
ട്വന്റി ട്വന്റിക്ക് ശേഷം ദിലീപ് നിർമ്മിച്ച ചിത്രമായിരുന്നു ഇത്. മലവാടി ആട്സ് ക്ലബ്ബ് നിർമ്മിച്ചതിനെ കുറിച്ച് തുറന്നുപറയുകയാണ് വർഷങ്ങൾക്കിപ്പുറം ദിലീപ്. വിനീതിലുള്ള വിശ്വാസമാണ് മലർവാടി ആർട്ട്സ് ക്ലബ്ബ് നിർമ്മിക്കാൻ കാരണം എന്നായിരുന്നു ദിലീപിന്റെ വാക്കുകൾ. എനിക്ക് വിനീതിൽ വിശ്വാസം ഉണ്ടായിരുന്നു. വിനീതിന്റെ എനിക്ക് ചെറുപ്പം മുതലേ അറിയാം 
 
ആ സിനിമ വിജയിക്കും എന്ന് ഉറപ്പുണ്ടായിരുന്നു. കഥ കേട്ടപ്പോഴെ അത് എനിക്ക് ബോധ്യപ്പെട്ടു. പുതുമുഖങ്ങളാണ് അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ഞാൻ എല്ലാ പിന്തുണകളും നൽകി. ശ്രീനിയേട്ടന്റെ മക്കൾ ഒരിക്കലും മോശമകില്ലല്ലോ. ആ സിനിമയിൽ അഭിനയിച്ചവരെല്ലാം ഇന്ന് മലയാള സിനിമയിലെ നിറ സാനിധ്യമാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നിർഭയയായി നമിതാ പ്രമോദ്; സംവിധാനം ഷാജി പാടൂർ