3ഡി ആര്‍ക് ഗ്ലാസ് ഡിസൈനുമായി എല്‍ജി എക്‌സ് കാം ഇന്ത്യന്‍ വിപണിയില്‍
എല്‍ജിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ എക്‌സ് കാം ഇന്ത്യന്‍ വിപണിയിലെത്തി.
എല്‍ജിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ എക്‌സ് കാം ഇന്ത്യന്‍ വിപണിയിലെത്തി. ടൈറ്റാന്‍, സില്‍വര്‍ എന്നീ നിറത്തിലുള്ള ഡ്യൂവല്‍ സിം സപ്പോര്‍ട്ട് മോഡലുകളാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. 19,990 രൂപയാണ് ഫോണിന്റെ വില.
പിന്‍വശത്തെ രണ്ട് ക്യാമറകളാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 120 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സാണ് ക്യാമറക്കുള്ളത്. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 5.2 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയും 1080*1920 പിക്‌സല്‍ റെസല്യൂഷനുമാണുള്ളത്.
3ഡി ആര്‍ക് ഗ്ലാസ് ഡിസൈനാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. 2 ജിബി റാമില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന്റെ പിന്‍വശത്തെ രണ്ട് ക്യാമറകളില്‍ ഒന്ന് 13 മെഗാപിക്‌സലും മറ്റൊന്ന് 5 മെഗാപിക്‌സലുമാണ്. മുന്‍വശത്തെ ക്യാമറയും 5 മെഗാപിക്‌സലാണ്. 16 ജിബിയാണ് ഇന്‍ബില്‍ട്ട് സ്റ്റോറേജ്. 2520 എംഎഎച്ച് ബാറ്ററി എന്നിവയും മറ്റു സവിശേഷതകളാണ്