Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിസ്മസ്- പുതുവര്‍ഷ ആഘോഷം: പൂക്കുറ്റിയാകാൻ മലയാളി അകത്താക്കിയത് 480 കോടിയുടെ മദ്യം !

പൂക്കുറ്റിയാകാൻ കേരളം അകത്താക്കിയത് 480 കോടിയുടെ മദ്യം

Liquor sale
തിരുവനന്തപുരം , തിങ്കള്‍, 1 ജനുവരി 2018 (17:00 IST)
ക്രിസ്മസ്-പുതുവര്‍ഷ ആഘോഷങ്ങളില്‍ മലയാളികള്‍ കുടിച്ചുതീര്‍ത്തത് 480.14 കോടി രൂപയുടെ മദ്യം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 77.79 കോടി രൂപയുടെ അധികം വില്‍പ്പനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവിൽ 402.35 കോടിയുടെ മദ്യമായിരുന്നു വിറ്റഴിച്ചത്. പുതുവർഷ ദിനത്തിലെ ഉച്ചവരെയുള്ള കണക്കുകളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
 
റെക്കോര്‍ഡ് മദ്യ വില്‍പ്പനയായിരുന്നു ക്രിസ്മസിന് കേരളത്തില്‍ നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11.34 കോടി രൂപയുടെ മദ്യമാണ് ഇത്തവണ ബെവ്റേജസ് കോര്‍പ്പറേഷന്‍ അധികമായി വിറ്റഴിച്ചത്. ക്രിസ്മസ് ദിനത്തിന്റെ തലേന്ന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴു കോടി രൂപയുടെ മദ്യവും ക്രിസ്മസിന്റെ അന്ന് 11.34 കോടി രൂപയുടെ മദ്യവുമാണ് കേരളം അധികമായി വിറ്റത്. 
 
ക്രിസ്മസിന് മുമ്പുള്ള മൂന്ന് ദിവസത്തെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ മൊത്തം 313.63 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. ഡിസംബര്‍ 24 ന് മാത്രമായി 157.05 രൂപയുടെ മദ്യമാണ് ബെവ്‌കോ വഴി മാത്രം വിറ്റു പോയത്. കഴിഞ്ഞ ക്രിസ്മസ് സമയത്ത് 256.01 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. കേരളത്തിലെ ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയതിന് ശേഷമുള്ള ആദ്യ ക്രിസ്മസ് കൂടിയായിരുന്നു ഇത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലാഭവൻ മണി ജീവിച്ചിരുന്നെങ്കിൽ ഇന്ന് 48 വയസ്സ്; പ്രിയ കലാകാരനെ അനുസ്മരിച്ച് വിനയൻ