Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം 74 ശതമാനമായി ഉയർത്താനുള്ള ബിൽ ലോക്‌സഭ പാസാക്കി

ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം 74 ശതമാനമായി ഉയർത്താനുള്ള ബിൽ ലോക്‌സഭ പാസാക്കി
, തിങ്കള്‍, 22 മാര്‍ച്ച് 2021 (19:13 IST)
പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെ ഇൻഷുറൻസ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കി. രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികളിലെ വിദേശ നിക്ഷേപം നിലവിലുള്ള 49ശതമാനത്തില്‍നിന്ന് 74ശതമാനമായി ഉയര്‍ത്തുന്നതാണ് ബില്ല്.
 
ബില്ലിലെ വ്യവസ്ഥ പ്രകാരം ബോർഡിലെ ഭൂരിപക്ഷം ഭൂരിഭാഗം ഡയറക്ടര്‍മാരും മാനേജുമെന്റ് വിദഗ്ധരും ഇന്ത്യക്കാർ തന്നെയായിരിക്കും. ലാഭത്തിന്റെ നിശ്ചിത ശതമാനം പൊതുകരുതൽ ധനമായി നിലനിർത്തണമെന്നും ബില്ലിൽ പറയുന്നു. നേരത്തെ മാർച്ച് 18ന് ബിൽ രാജ്യസഭ പാസാക്കിയിരുന്നു. 
 
ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച 2021-22 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വിദേശ നിക്ഷേപ പരിധി 74ശതമാനമായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്. 2015ലാണ് ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപ പരിധി 26ല്‍നിന്ന് 49ശതമാനമായി ഉയര്‍ത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിസി ജോർജിന്റെ തിരെഞ്ഞെടുപ്പ് ചിഹ്നം തൊപ്പി