Select Your Language

Notifications

webdunia
webdunia
webdunia
webdunia

സീറോ ബാലൻസ് അക്കൗണ്ടാണോ വേണ്ടത് ? ഈ ബാങ്കുകൾ നിങ്ങളെ സഹായിക്കും !

സീറോ ബാലൻസ് അക്കൗണ്ടാണോ വേണ്ടത് ? ഈ ബാങ്കുകൾ നിങ്ങളെ സഹായിക്കും !
, ബുധന്‍, 30 ഒക്‌ടോബര്‍ 2019 (13:29 IST)
ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നതും നിലനിർത്തുന്നതും ഇന്ന് വലിയ ചിലവുള്ള കാര്യമായി മാറിയിരിക്കുന്നു. ഓരോ സേവനത്തിനും നിശ്ചിത ഫീസ് ഇപ്പോൾ ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്നുണ്ട്. പണം ബങ്കിൽ നിക്ഷേപിക്കുന്നതിന് പോലും ഫീസ് ഈടാക്കപ്പെടുന്നു എന്നതാണ് വസ്ഥുത. എന്നാൽ ബാങ്കുകളുടെ ചില പ്ലാനുകളിൽ സീറോ ബാലൻസ് അക്കൗണ്ടുകൾ ലഭ്യമാണ് അവയെ കുറിച്ചാണ് ഇനി പറയുന്നത്.
 
(1) ഫെഡറൽ ബാങ്ക് സെൽഫി അക്കൗണ്ട്: യുവാക്കളെ ലക്ഷ്യമാക്കിയുള്ള ഈ അക്കൗണ്ട് ഫെഡറൽ ബാങ്കിന്റെ സെൽഫി ആപ്പ് വഴി വേഗത്തിൽ എടുക്കാനാകും. (2) ഐസിഐസിഐ ബേസിക് സേവിങ്സ് അക്കൗണ്ട് (3) എച്ച്‌ഡിഎഫ്സി, ബിഎസ്‌ബിഡിഎ സ്മോൾ സേവിങ്സ് അക്കൗണ്ട് (4) എസ്‌ബിഐ ബേസിക് സേവിങ്സ് അക്കൗണ്ട് (5) ആക്സിസിസ് ബാങ്ക് സ്മോൾ ബേസിക് സേവിങ്സ് അക്കൗണ്ട് (6) ഇൻഡസ് സ്മോൾ സേവിംഗ്സ് അക്കൗണ്ട് (7) ആർബിഎൽ ബാങ്ക് അബാക്കസ് ഡിജിറ്റൽ സേവിങ്സ് അക്കൗണ്ട്. (8) ഐഡിഎഫ്സി ബാങ്ക് പ്രദാം സേവിങ്സ് അക്കൗണ്ട്.
 
ഇതിൽ മിക്ക അക്കൗണ്ടുകൾക്കും ഡെബിറ്റ് കാർഡ് ചാർജ്, നെറ്റ്‌ബാങ്കിങ് ചാർജ് എന്നിവ ഈടാക്കില്ല. എന്നാൽ വലിയ തുക സേവിങ്സ് ആയി സൂക്ഷിക്കാനോ ഇടപാടുകൾ നടത്താനോ ഇത്തരം അക്കൗണ്ടുകൾ വഴി സാധിച്ചേക്കില്ല. പാസ് ബുക്ക്, ചെക്ക് ബുക്ക് എന്നിവ ഈ അക്കൗണ്ടുകളിൽ സൗജന്യമായി ബാങ്കുകൾ നൽകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ ലഭിക്കാൻ ഇനി നെട്ടോട്ടമില്ല, പുതിയ സംവിധാനവുമായി ഐആർസി‌ടിസി