തല്‍ക്കാലം ആശ്വസിക്കാം; ഗാര്‍ഹിക-വാണിജ്യ ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

പാചകവാതക സിലിണ്ടറിന്റെ വില വെട്ടിക്കുറച്ചു

തിങ്കള്‍, 1 മെയ് 2017 (13:02 IST)
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. മാര്‍ച്ചില്‍ രണ്ടുതവണ വര്‍ധിപ്പിച്ചതിനുശേഷമാണ് ഇപ്പോള്‍ വില കുറയ്ക്കുന്നത്. സബ്‌സിഡിയുളള സിലണ്ടറിന് 91 രൂപയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 96 രൂപയുമാണ് കുറച്ചിരിക്കുന്നത്.  
 
നേരത്തെ ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 90 രൂപയും വാണിജ്യ ആവശ്യത്തിനുളള സിലിണ്ടറിന് 148 രൂപയുമാണ് വര്‍ധിപ്പിച്ചത്. നേരത്തെ 2017-18ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കണം: സുപ്രീം കോടതി