ജിയോയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ തകര്‍പ്പന്‍ മാജിക് ഓഫർ അവതരിപ്പിച്ച് ഐഡിയ !
മാജിക് ഓഫർ അവതരിപ്പിച്ച് ഐഡിയ
മാജിക് ഓഫറുമായി ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്. 69 രൂപയുടെ ഡേറ്റ മാജിക് റീചാർജ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്മാർക്ക് ഒരു ജിബി വരെ ഡേറ്റ ആനുകൂല്യം നൽകുന്നതാണ് പുതിയ ഈ ഓഫര്‍ എന്ന് ഐഡിയ അറിയിച്ചു.
69 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 280 എംബി ഡേറ്റയാണ് ലഭിക്കുക. ഇതിനൊപ്പമാണു തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്മാർക്ക് 500 എംബി, 750 എംബി, ഒരു ജിബി എന്നിങ്ങനെ അധിക ഡേറ്റാ സൗജന്യമായി ലഭിക്കുന്നത്. ക്രിസ്മസ് പുതുവത്സര സമ്മാനമായാണു ഡേറ്റ മാജിക് റീച്ചാർജ് ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്നത്.