Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോംപാക്ട് ക്രോസ് ഓവര്‍ ശ്രേണിയിലേക്ക് കെയുവി 100 വാർഷിക പതിപ്പ് !

കെയുവി 100 വാർഷിക പതിപ്പ് പ്രദർശിപ്പിച്ചു

kuv 100
, തിങ്കള്‍, 23 ജനുവരി 2017 (11:31 IST)
കെയുവി 100ന്റെ വാർഷിക പതിപ്പുമായി മഹീന്ദ്ര. കഴിഞ്ഞവർഷം ജനുവരിയിൽ അരങ്ങേറിയ കെയുവി 100ന്റെ ഒരു വർഷം തികയുന്നതിന്റെ ഭാഗമായിട്ടാണ് മുഖംമിനുക്കി വീണ്ടുമൊരു അവതരണത്തിന് മഹീന്ദ്ര തയ്യാറെടുക്കുന്നത്. ഡ്യുവൽ ടോൺ പെയിന്റ് സ്കീമിലാണ് പുതിയ കെയുവി 100 അവതരിച്ചിരിക്കുന്നത്. ഡാസലിംഗ് സിൽവർ, ഫ്ലാംബോയിന്റ് റെഡ് എന്നീ നിറങ്ങളിലാണ് വാഹനം ലഭ്യമാകുക. 
 
ഈ വാഹനത്തിന്റെ റൂഫിലും അതോടൊപ്പം എ,ബി,സി പില്ലറിലും മെറ്റാലിക് ബ്ലാക്ക് ഷേയിഡ് നൽകിയതാണ് പഴയ മോഡലുകളിൽ നിന്നും ഈ വാർഷിക പതിപ്പിനെ വ്യത്യസ്തമാക്കുന്ന ഏറ്റവും വലിയ സവിശേഷത. കെയുവി 100ന്റെ ടോപ്പ് എന്റ് വേരിയന്റായ കെ8 മോഡലുകളിൽ പുതിയ തരത്തിലുള്ള 15 ഇഞ്ച് അലോയ് വീലുകളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
 
സ്പെഷ്യൽ എഡിഷന്റെ ഇന്റീരിയറിൽ ബ്ലാക്ക് തീം ഉപയോഗിച്ചതല്ലാതെ മറ്റ് ഫീച്ചറുകളിലൊന്നും മാറ്റമില്ല. ഇതിനുപുറമെ സ്‌പോര്‍ടി ഇന്റീരിയര്‍ കിറ്റ്, സ്‌പോര്‍ടി എക്സ്റ്റീരിയര്‍ കിറ്റ്, പ്രീമിയം എക്സ്റ്റീരിയര്‍ കിറ്റ്, പ്രീമിയം ഇന്റീരിയര്‍ കിറ്റ് എന്നിങ്ങനെ നാലുവിധം അക്‌സസറി കിറ്റുകളും വാർഷിക പതിപ്പിനൊപ്പം കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
 
മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. മാരുതി ഇഗ്നിസ് വിപണിയിൽ എത്തിയതിനു തൊട്ടുപിന്നാലെയാണ് കെയുവി 100 വാർഷിക പതിപ്പുമായി മഹീന്ദ്രയും രംഗത്തെത്തിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ഈ പ്രത്യേക പതിപ്പിന്റെ ഓദ്യോഗിക അവതരണമുണ്ടാകുമെന്നാണ് കമ്പനി റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്നാട് നിയമസഭയില്‍ ജല്ലിക്കെട്ട് ബില്‍; ഡി എം കെ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു