Webdunia - Bharat's app for daily news and videos

Install App

സ്പോട്ടീവ് ലുക്കിൽ ബൊലേറോ പവർ പ്ലസിന് പുതിയ കരുത്തൻ പതിപ്പ്, പുറത്തിറക്കുക 1000 യൂണിറ്റുകൾ മാത്രം

Webdunia
വ്യാഴം, 10 ഒക്‌ടോബര്‍ 2019 (17:56 IST)
ജനപ്രിയ യൂട്ടിലിറ്റി വാഹനമായ ബൊലേറൊ പവർപ്ലസിന് പുതിയ പതിപ്പുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഉത്സവ കാലത്തോടനുബന്ധിച്ചാണ് കൂടുതൽ സ്പോർട്ടീവായ പുതിയ പതിപ്പിനെ മഹീന്ദ്ര വിപണിയിലെത്തിക്കുന്നത്. പുതിയ പതിപ്പിന്റെ 1000 യൂണിറ്റുകൾ മാത്രമേ വിൽപ്പനക്കെത്തിക്കു എന്ന് മഹീന്ദ്ര വ്യക്തമാക്കി കഴിഞ്ഞു.
 
9.08 ലക്ഷം രൂപയാണ് ബൊലേറോ പവർ പ്ലസ് സ്പെഷ്യൽ എഡിഷന്റെ എക്സ് ഷോറൂം വില. ബൊലേറോ പവർ പ്രസ് ഉയർന്ന വകഭേതമായ സെഡ്എൽഎക്സിനേക്കാൾ 22,000 രൂപ കൂടുതലാണ് സ്‌പെഷ്യൽ എഡിഷന്. നിരവധി മാറ്റങ്ങളുമായാണ് സ്പെഷ്യൽ എഡിഷൻ ബൊലേറൊ പവർ പ്രസ്സ് വിപണിയിലെത്തുന്നത്.  
 
മുന്നിലെയും പിന്നിലെയും സ്കഫ് പ്ലേറ്റുകൾ, ഫോഗ് ലാംപ്, സ്റ്റോപ് ലൈറ്റോടുകൂടിയ പിൻ സ്പോയ്‌ലർ, പുതിയ അലോയ് വീലുകൾ. സ്പെഷ്യൽ എഡിഷനെ സൂചിപ്പിക്കുന്ന ബോഡി ഗ്രാഫിക്സ് എന്നിവയാണ് പുറത്തെ പ്രധാന മാറ്റങ്ങൾ. പുതിയ സീറ്റുകൾ സ്പെഷ്യൽ എഡിഷൻ സ്റ്റിയറിംഗ് വീൽ എന്നിവ ഇന്റീരിയറിൽ പുതിയതാണ്. ഡ്രൈവർ എയർ ബാഗ്, എബിഎസ്, പാർക്കിങ് സെൻസർ എന്നീ സുരക്ഷാ സംവിധാനളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. 71 ബിഎച്ച്പി കരുത്തും 195 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 1.5 ലിറ്റർ 3 സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments