മായങ്ക് അഗർവാളിന് അർധ സെഞ്ച്വറി, ഇന്ത്യ മികച്ച നിലയിലേക്ക്

വ്യാഴം, 10 ഒക്‌ടോബര്‍ 2019 (14:41 IST)
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ മായങ്ക് അഗർവാളിന് അർധ സെഞ്ച്വറി. 53 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റിന് 168 എന്ന നിലയിലാണ്. 171 പന്തിൽനിന്നും 86 റൺസുമായി മായങ്ക് അഗർവാളും, വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ. തുടക്കത്തിൽ തന്നെ ഇന്ത്യക്ക് രോഹിതിനെ നഷ്ടമായിരുന്നു. 14 റൺസാണ് രോഹിത് ശർമയുടെ സംഭാവന 112 പന്തിൽനിന്നും 52 റൺസുമായി ചേതേശ്വർ പൂജാരയും പുറത്തായി.      
 
ടോസ് നേടിയ ഇന്ത്യ ബറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹനുമ വിഹാരക്ക് പകരം ഉമേഷ് യാദവാണ് ഇന്ന് ടീമിൽ കളിക്കുന്നത്. ബൗളര്‍ ഡെയ്ന്‍ പിഡെറ്റിന് പകരം ആന്‍ റിച്ച് നോര്‍ജെ എത്തി എന്നതാണ് ദക്ഷിണാഫ്രിക്കൻ ടീമിലെ മാറ്റം. ഒന്നാം ടെസ്റ്റിൽ 203 റൺസിന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയിരുന്നു. പരമ്പരയിൽ 1-0ന് ഇന്ത്യ മുന്നിലാണ്.       

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഋഷഭ് പന്തിന് ഇനിയൊരു മടങ്ങിവരവില്ല?