Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

Mark zuckerberg

അഭിറാം മനോഹർ

, ബുധന്‍, 6 മാര്‍ച്ച് 2024 (17:01 IST)
ഫെയ്‌സ്ബുക്ക്,ഇന്‍സ്റ്റഗ്രാം,ത്രെഡ്‌സ്,മെസഞ്ചര്‍,വാട്‌സാപ്പ് എന്നിവയടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ ആഗോളതലത്തില്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് 300 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്.
 
ബ്ലൂം ബെര്‍ഗ് ശതകോടിശ്വരന്മാരുടെ സൂചികയില്‍ സക്കര്‍ബര്‍ഗിന് ഒരു ദിവസം 279 കോടി ഡോളര്‍(23,127 കോടി രൂപ) കുറഞ്ഞ് 17,600 കോടി ഡോളറിലെത്തി. എങ്കിലും ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നന്‍ എന്ന സ്ഥാനം സക്കര്‍ബര്‍ഗ് നിലനിര്‍ത്തി. ആഗോളതലത്തില്‍ സേവനങ്ങള്‍ നിശ്ചലമായതോടെ മെറ്റ ഓഹരിയില്‍ 1.6 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. ഇതാണ്‍ സക്കര്‍ ബര്‍ഗിന്റെ ആസ്തിയിലും ഇടിവുണ്ടാക്കിയത്. ഒരു മണിക്കൂറോളം സമയമാണ് ഇന്നലെ മെറ്റയുടെ സേവനങ്ങള്‍ നഷ്ടമായത്. ഇതിന് കാരണം എന്തെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ