ഇന്ത്യൻ വിപണിയിൽ കുഞ്ഞൻ എസ്‌യുവിയെ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ മാരുതി സുസൂക്കി. 2018ലെ ന്യുഡൽഹി ഓട്ടോ എക്സ്‌പോയിൽ പ്രദർഷിപ്പിച്ച ഫ്യൂച്ചർ എസ് എന്ന കൺസെപ്റ്റ് മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് മാരുതി സുസൂക്കി മൈക്രോ എസ്‌യുവി ഒരുക്കുന്നത്. 5 ലക്ഷത്തിൽ താഴെയായിരിക്കും വാഹനത്തിന്റെ വില.
മരുതി സുസൂക്കിയുടെ ഇഗ്നിസിന്റെ നീളവും വീൽബേസുമുള്ള കുഞ്ഞൻ എസ്‌യുവിയാണ് വിപണിയിൽ എത്താൻ തയ്യാറെടുക്കുന്നത്. മാരുതി സുസൂക്കിയുടെ പുത്തൻ തകമുറ ഹെർടെക്‌ട് പ്ലാറ്റ്ഫോമിലാണ് വാഹനത്തെ ഒരുക്കുന്നത്. അത്യാധുനികമായ ലുക്കായിരിക്കും വാഹനത്തിന് ഉണ്ടാവുക. വാഹനത്തെ ഒക്‌ടോബറിൽ വിപണിയിൽ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.
ഡിജിറ്റൽ സ്പീഡോ മീറ്റർ. മികച്ച ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ വഹനത്തിന്റെ ഇന്റീരിയറിലെ പ്രധാന ഫീച്ചറുകളായിരിക്കും. ഡാർക്ക് ഗ്രേ നിറത്തിലുള്ള ഇന്റീരിയറായിരിക്കും വാഹനത്തിൽ ഒരുക്കുക. 1.2 ലിറ്റർ പെട്രോൽ എഞ്ചിനിൽ മാത്രമായിരിക്കും വാഹനം വിപണിയിൽ എത്തുക.