Webdunia - Bharat's app for daily news and videos

Install App

ചുള്ളനായി പുത്തൻ വാഗൺ ആർ, ജനുവരിയിൽ പുതിയ അവതാരം വിപണിയിലെത്തും !

Webdunia
ചൊവ്വ, 18 ഡിസം‌ബര്‍ 2018 (19:19 IST)
ഡല്‍ഹി : വാഗൺ ആറിന്റെ പുത്തൻ മോഡലിനെ ജനുവരിയിൽ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസൂക്കി. ജനുവരി 23ന് വാഗൺ ആർ 2019 മോഡലിനെ കമ്പനി വിപണിയിലെത്തിക്കും. വാഗൺ ആറിന്റെ മൂന്നാം തലമുറ പതിപ്പാണ് വിപണിയിൽ അവതരിക്കാൻ തയ്യാറെടുക്കുന്നത്.
 
ടോള്‍ബോയ് ഡിസൈനിൽ തന്നെയാണ് വാഹനത്തെ ഒരുക്കിയിരിക്കുന്നത് എങ്കിലും കാഴ്ചയിൽ കൂടുതൽ സുന്ദരനായാണ് പുതിയ വാഗൺ ആറിന്റെ വരവ്. മുന്നിലെ ഗ്രില്ലിലും ഹെഡ്‌ലാമ്പുകളിലുമെല്ലാം ഈ മാറ്റം പ്രകടമാണ്. പഴയതിൽനിന്നും കൂടുതൽ കോം‌പാക്ട് ആയ ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മരുതി സുസൂക്കിയുടെ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പൂതിയ വാഗൺ ആർ ഒരുക്കിയിരിക്കുന്നത്. 
 
പുതിയ വാഗൺ ആറിന് 3395 എം എം നീളവും, 1475 എം എം വീതിയും, 1650 എം എം ഉയരവും ഉണ്ട്. 2460 മില്ലി മീറ്ററാണ് വാഹനത്തിന്റെ വീല്‍ബേസ്. ഇന്റീരിയറിൽ കൂടുതൽ പ്രീമിയം ഫീച്ചറുകൾ പ്രതീക്ഷക്കാം എന്നാണ് റിപ്പോർട്ടുകൾ. ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫൊടെയ്‌ൻ‌മെന്റ് സിസ്റ്റവും ഡോറുകളില്‍ റിയര്‍ വ്യൂ മിററുകളും സ്ഥാനം പിടിച്ചേക്കും. 
 
67 ബിഎച്ച്പി കരുത്തും 90 എൻഎം ടോർക്കും പരമാവധി സൃഷ്ടിക്കാൻ ശേഷിയുള്ള 1.0 ലിറ്റര്‍ K10 B പെട്രോള്‍ എഞ്ചിനായിരിക്കും പുതിയ മാരുതി സുസുക്കിയിൽ തുടിക്കുന്ന എഞ്ചിൻ. വഗൺ ആർ 2018 മോഡലിലും ഇതേ എഞ്ചിനാണ് ഉപയോഗിച്ചിട്ടുള്ളത്. ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്‌മിഷനുകളിൽ വാഹനം ലഭ്യമായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments