Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസ്റ്റർ കാർഡിന് വിലക്ക്: ബാധിക്കുക ഈ അഞ്ച് സ്വകാര്യബാങ്കുകളെ

മാസ്റ്റർ കാർഡിന് വിലക്ക്: ബാധിക്കുക ഈ അഞ്ച് സ്വകാര്യബാങ്കുകളെ
, വെള്ളി, 16 ജൂലൈ 2021 (20:06 IST)
മാസ്റ്റർ കാർഡിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ വിലക്ക് സ്വകാര്യ ബാങ്കുകളെയും ബാങ്കിതര സ്ഥാപനങ്ങളെയും ബാധിച്ചേക്കും. മറ്റ് കാർഡ് സംവിധാനത്തിലേക്ക് ഈ സ്ഥാപനങ്ങൾ മാറേണ്ടതിനാൽ ഏതാനും മാസം പുതിയ കാർഡുകൾ നൽകുന്നത് തടസ്സപ്പെടനാനിടയുള്ളതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
 
ആർബിഎൽ ബാങ്ക്,യെസ് ബാങ്ക്,ബജാജ് ഫിൻസർവ് എന്നീ ധനകാര്യ സ്ഥാപനങ്ങളെയാകും ഇത് പ്രധാനമായും ബാധിക്കുക. ഈ സ്ഥാപനങ്ങളുടെ ടെ കാർഡ് സംവിധാനം പൂർണമായും മാസ്റ്റർകാർഡുമായി സഹകരിച്ചാണ് നടപ്പാക്കിയിട്ടുളളത്. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക് എന്നിവയുടെ 40ശതമാനത്തോളം ഇടപാടുകളും മാസ്റ്റർകാർഡുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.
 
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 45ശതമാനം ക്രഡിറ്റ് കാർഡ് ഇടപാടുകളും മാസ്റ്റർകാർഡുമായുള്ള കൂട്ടുകെട്ടിലാണുള്ളത്. അതേസമയം ഇന്ത്യയുടെ പ്രധാന പൊതുമേഖലാ ബാങ്കായ എസ്ബിഐ കാർഡ്‌സിന്റെ 86ശതമാനം ഇടപാടും വിസയുമായി സഹകരിച്ചാണ് എന്നതിനാൽ എസ്‌ബിഐ ഉപഭോക്താക്കൾക്ക് പേടിക്കേണ്ടതില്ല.
 
കാർഡുകളുടെയും ഉപഭോക്താക്കളുടെയും ഇടപാടുകളുടെയും വിവരങ്ങൾ ഇന്ത്യയിലെ സെർവറുകളിൽ സൂക്ഷിക്കണമെന്ന മാർഗനിർദേശം പാലിക്കാതിരുന്നതിനെതുടർന്നാണ് അമേരിക്കൻ പണമിടപാട് കാർഡ് കമ്പനിയായ മാസ്റ്റർകാർഡിന് ആർബിഐ വിലക്കേർപ്പെടുത്തിയത്. ജൂലായ് 22ന് ശേഷം പുതിയ കാർഡുകൾ നൽകരുതെന്നാണ് നിർദേശം. നിലവിൽ മാസ്റ്റർ കാർഡ് ഉപയോഗിക്കുന്നവരെ തീരുമാനം ബാധിക്കില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു മാസത്തിനിടെ വാട്‌സാപ്പ് വിലക്കിയത് 20 ലക്ഷം അക്കൗണ്ടുകൾ