Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു മാസത്തിനിടെ വാട്‌സാപ്പ് വിലക്കിയത് 20 ലക്ഷം അക്കൗണ്ടുകൾ

ഒരു മാസത്തിനിടെ വാട്‌സാപ്പ് വിലക്കിയത് 20 ലക്ഷം അക്കൗണ്ടുകൾ
, വെള്ളി, 16 ജൂലൈ 2021 (19:02 IST)
മെയ് പതിഞ്ചിനും ജൂൺ പതിനഞ്ചിനുമിടയിൽ 20 ലക്ഷത്തോളം അക്കൗണ്ടുകൾക്ക് വാട്സാപ്പ് വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷയെ കരുതിയുമാണ് വിലക്കെന്ന് വാട്സാപ്പ് അറിയിച്ചു.
 
അനാവശ്യവും ഉപദ്രവകരവുമായ സന്ദേശങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഉപയോക്താക്കള്‍ക്ക് വേണ്ടി ടെക്‌നോളജിയില്‍ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരത്തിലാണ് 20 ലക്ഷത്തോളം വരുന്ന അക്കൗണ്ടുകൾ വിലക്കിയതെന്ന് വാട്‌സാപ്പ് പറയുന്നു.യൂസര്‍ റിപ്പോര്‍ട്ടിലൂടെയും ബ്ലോക്കിംഗ് സംവിധാനത്തിലൂടെയുമാണ് ഈ അക്കൗണ്ടുകളെ തിരിച്ചറിഞ്ഞത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുള്ള സോഫ്‌റ്റ് വെയർ ആയതിനാല്‍ ഉപഭോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ വാട്സാപ്പിനറിയാന്‍ കഴിയില്ല എന്നും കമ്പനി പറഞ്ഞു.
 
നിലവിൽ ഇന്ത്യയിലെ പുതിയ ഐ.ടി ചട്ടങ്ങളോട് വാട്സാപ്പ് തത്ത്വത്തില്‍ സമ്മതം മൂളിയിട്ടുണ്ടെങ്കിലും ഡ‌ൽഹിയിൽ ഇന്ത്യൻ സർക്കാരിനെതിരെ വാട്‌സാപ്പ് പരാതി നൽകിയിട്ടുണ്ട്. പുതിയ ഐടി നയങ്ങൾ വാട്‌സാപ്പിന്റെ പ്രൈവസി നിയമങ്ങൾ തകർക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. നിലവിൽ 40 കോടി ഉപഭോക്താക്കളാണ് ഇന്ത്യയിൽ വാട്‌സാപ്പിനുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 13,750 പേർക്ക് കൊവിഡ്, 130 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55