Webdunia - Bharat's app for daily news and videos

Install App

അത്യാധുനിക ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം, ഗ്ലോസ്റ്റർ എത്തുക സെഗ്‌മെന്റിൽ ആരും നൽകാത്ത് ഫീച്ചറുകളോടെ

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2020 (13:32 IST)
എംജി തങ്ങളുടെ നാലാമത്തെ വാഹനമായ ഗ്ലോസ്റ്റർ വിപണിയിൽ എത്തിയ്ക്കുന്നത് സെഗ്‌മെന്റിൽ മറ്റാരും നൽകാത്ത അധ്യാധുനിക സാങ്കേതിക വിദ്യയോടെ. സുരക്ഷിതമായ ഡ്രൈവ് ഉറപ്പുവരുത്തുന്നതിനുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം വാഹനത്തിൽ സജ്ജികരിച്ചിട്ടുണ്ട്. അപകടം ഉണ്ടാകാനുള്ള സാഹചര്യങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് ഇത് ഒഴിവാക്കാൻ സഹായിയ്ക്കുന്ന സംവിധാനമാണ് എഡിഎഎസ്
 
വാഹനത്തിന്റെ ആദ്യ ടീസർ വീദിയോയിൽ തന്നെ ഈ സംവിധാനത്തെ കുറിച്ച് വ്യക്തമാണ്. ദീപാവലി ഉത്സവ സീസണോടനുബന്ധിച്ച് വാഹനം വിപണിയിൽ അവതരിപ്പിയ്ക്കും എന്നാണ് റിപ്പോർട്ടുകൾ. ഡൽഹി ഓട്ടോ എക്സ്പോയിൽ വാഹനത്തെ എംജി പ്രദർശിപ്പിച്ചിരുന്നു. ചൈനീസ് വിപണിയിലുള്ള മാക്സിസ് ഡി 90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ് ഗ്ലോസ്റ്റർ. വലിപ്പത്തിലും വിലയിലും സംവിധാനങ്ങളിലും ഹെക്ടറിനെകാൾ ഒരു പടി മുകളിലായിരിയ്ക്കും ഗ്ലോറ്ററിന്റെ സ്ഥാനം. 
 
അഞ്ച് മീറ്ററാണ് മുകളിൽ വലിപ്പമുള്ള എസ്‌യുവിയാണ് ഗ്ലോസ്റ്റർ. വാഹനത്തിന് ഡി90യുമായി സാമ്യം തോന്നുമെങ്കിലും. ഗ്രില്ലിലും വീലുകളിലും വരുത്തിയിരിയ്ക്കുന്ന മാറ്റം വാഹനത്തിന് ഒരു പുതിയ ലുക്ക് തന്നെ നൽകുന്നു. ഇന്റീരിയറിൽ 12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പടെയുള്ള പ്രീമിയം സംവിധാനങ്ങൾ ഒരുക്കിയിരിയ്ക്കുന്നു.
 
224 എച്ച് പി കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് വാഹനം എത്തുക.. 6 സ്പീഡ് മാനുവൽ. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമായിരിയ്ക്കും, എംജി തന്നെ വികസിപ്പിച്ചെടുത്ത. 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനിലും വാഹനം വിപണിയിൽ എത്തിയേക്കും.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments