Webdunia - Bharat's app for daily news and videos

Install App

മോറീസ് ഗ്യാരേജസിന്റെ കരുത്തൻ എസ് യു വി എംജി ഹെക്ടർ ഇന്ത്യയിൽ അവതരിച്ചു, വാഹനത്തെക്കുറിച്ച് കൂടുതൽ അറിയൂ !

Webdunia
ബുധന്‍, 15 മെയ് 2019 (14:18 IST)
മോറീസ് ഗ്യാരേജെസ് എന്ന ബ്രിട്ടിഷ് കാർ നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ കരുത്തറിയിക്കാൻ തയ്യാറായിക്കഴിഞ്ഞു.. എം ജി ഹെക്ടർ എന്ന കരുത്തൻ എസ് യു വിയെ മോറീസ് ഗ്യാരേജെസ്  ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജൂൺ ആദ്യത്തോടെ വാാഹനത്തിനയുള്ള ബുക്കിംഗ് ആരംഭിക്കും. മോറീസ് ഗ്യരേജെസ് ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനമാണ് ഹെക്ടർ. 16 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപവരെയാണ് ഇന്ത്യൻ വിപണിയിൽ ഹെക്ടറിന് പ്രതീക്ഷിക്കപ്പെടുന്ന വില.
 
ഗുജറാത്തിലെ ഹാലോലിലുള്ള പ്ലാന്റിലാണ് വാഹനത്തിന്റെ നിർമ്മാണം നടക്കുന്നത്. വാഹനത്തിന് നിർമ്മാണത്തിന് വേണ്ട 75 ശതമാനം ഉത്പന്നങ്ങളും ഇന്ത്യയിൽനിന്നും തന്നെയാണ് കമ്പനി കണ്ടെത്തിയിരിക്കുന്നത്. എം ജി യുടെ ഐക്കോണിക് ലോഗോ പതിച്ച വലിയ ഗ്രില്ലുകൾ വാഹനത്തിന് ഒരു കരുത്തൻ ലുക്ക് തന്നെ നൽകുന്നുണ്ട്.
 
സ്പ്ലിറ്റ് ഹെഡ്ലാമ്പുകളും, മൾട്ടി സ്പോക് അലോയ് വീലുകളും, റൂഫ് റെയിലുകളുമെല്ലാം. ഗാംഭീര്യമാർന്ന ആ ഡിസൈൻ ശൈലിയോട് ചേർന്ന് നിൽക്കന്നതുതന്നെ. വാഹനത്തിന്റെ ഇന്റീരീയറിലാണ് കൂടുതൽ പ്രത്യേകതകൾ പ്രതീക്ഷിക്കപ്പെടുന്നത്. 10.4 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റത്തോട് ചേരുന്ന ഐ സ്മാർട്ട് നെക്സ്റ്റ് ജെൻ എന്ന പ്രത്യേക സംവിധാനമാണ് വാഹനത്തിന്റെ ഇന്റീരിയറിലെ എടുത്തുപറയേണ്ട ഒന്ന്.
 
4,655 എം എം നീളവും 1,835 എം എം വീതിയും, 1,760 എം എം ഉയരവുമുണ്ട് വാഹനത്തിന്. 2,750 എം എമ്മാണ് ഹെക്ടറിന്റെ വീൽബേസ്. എന്നാൽ വാഹനത്തിന്റെ എഞ്ചിനെ കുറിച്ചുള്ള വിഷദാംശങ്ങൾ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലും, 2.0 ലിറ്റർ ഡീസൽ മോട്ടോറിലുമായിരിക്കും വാഹനം ഇന്ത്യയിൽ വിൽപ്പനക്കെത്തുക്ക എന്നാണ് റിപ്പോർട്ടുകൾ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments