രാജ്യത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ള ടെലികോം കമ്പനിയാണ് വോഡഫോൺ ഐഡിയ. ജിയോയ്ക്ക് കടുത്ത മത്സരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഐഡിയയും വോഡഫോണും ഒരു കമ്പനിയായി മാറി എങ്കിലും ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് കമ്പനിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നാലം പാദത്തിൽ 4881.9 കോടിയാണ് കമ്പനിയുടെ നഷ്ടം.
മൂന്നാം പാദത്തിൽ 5,004.6 കോടിയയിരുന്നു വോഡഫോൺ ഐഡിയയുടെ നഷ്ടം. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നഷ്ടം 962.2 കോടിയായിരുന്നു. നഷ്ടം വർധിച്ചുവരുന്നതായി ഈ കണക്കുകളിൽനിന്നും വ്യക്തമാക്കാം. ആളോഹരി വരുമാനം വർധിപ്പിക്കുന്നതിനായി കമ്പനി സർവീസ് പിരിയേഡ് വൗച്ചർ ഏർപ്പെടുത്തി, ഇതോടൊ ആളോഹർ വരുമാനം കുത്തനെ വർധിച്ചു.
ഇക്കാരണത്താൽ മാത്രം കനിയുടെ പ്രവർത്തന വരുമാനം 11,775 കോടിയായി വർധിച്ചു. എന്നൽ ഇതോടെ 8.8 കോടി വരിക്കാരാണ് വോഡഫോൺ ഐഡിയയിൽനിന്നും വിട്ടുപോയത്. മൂന്നാം പാദത്തിൽ 3.51 കോടി ഉപയോക്താക്കളും, നാലാം പാദത്തിൽ 5.32 കോടി ഉപയോക്താക്കളും. വോഡഫോണിന് നഷ്ടമായി. ഇൻകമിംഗ് കോളിന് വേണ്ടീ മാത്രം സേവനം ഉപയോഗിക്കുന്ന വരിക്കാർ കൊഴിഞ്ഞുപോയതും അളോഹരി വരുമനത്തിൽ വർധനവുണ്ടാകാൻ കാരണമായി.