Publish Date: Thu, 06 Jun 2019 (19:06 IST)
Updated Date: Thu, 06 Jun 2019 (19:11 IST)
ഊണുമുറി കുടുംബത്തിന്റെ ശരീരിക മാനാസിക ഊർജത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഇടമാണ്. വീട് പണിയുമ്പോൾ അടുക്കളക്ക് സമാനമായ പ്രാധാന്യം ഊണുമുറിക്കും നൽകണം. ഡൈനിംഗ് ഹാൾ പണിയുമ്പോ വാസ്തുപരമായ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കുടുംബത്തെ ആകെ തന്നെ ഇത് ദോഷകരമായി ബാധികും.
ഊണുമുറികൽ പണിയുമ്പോൾ പ്രധനമായും ശ്രദ്ധിക്കേണ്ടത് ഇത് പ്രധാന വതിലിന് നേരെ വരാൻ പാടില്ല എന്നതാണ് ചില വീടുകളിൽ പ്രധാന ഹാളിനെ തന്നെ രണ്ടയി ഭാഗിച്ച് ഊണുമുറികൾ ആക്കുന്ന പതിവുൺണ്ട്. എന്നാൽ ഇത് സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും എന്നാണ് വിശ്വാസം. ഊണുമുറികൾ ഇത്തരത്തിലാണ് ഉള്ളത് എങ്കിൽ കർട്ടണുകകൾ ഊപയോഗിച്ച് പ്രധാന വാതിലിൽനിന്നും കാണാത്ത രീതിയിൽ മറയ്ക്കണം.
അടുക്കളയോട് ചേർന്നു തന്നെ വേണം ഊണു മുറികൾ പണിയാൻ. അടുക്കളയും ഊണുമുറിയും ഒരേ തറ നിരപ്പിലാകാനും പ്രത്യേകം ശ്രദ്ധിക്കണം. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം ഊണുമുറിയിലേക്ക് തുറക്കുന്ന വിധത്തിൽ ബാത്‌റൂമുകൾ പണിയാൻ പാടില്ല. ഇത് ഊണു മുറിയിൽ നെഗറ്റീവ് എനർജി നിറക്കും. ചതുരാകൃതിയിലോ സമചതുരാകൃതിയിലോ ഡൈനിംഗ് റൂം പണിയുന്നതാണ് ഉത്തമം.