Webdunia - Bharat's app for daily news and videos

Install App

ഗ്ലോസ്റ്ററിന്റെ ബുക്കിങ് ആരംഭിച്ച് എംജി; വാഹനം ഉടൻ വിപണിയിലേയ്ക്ക്

Webdunia
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (12:53 IST)
വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ഗ്ലോസ്റ്റർ ഫുൾ‌ സൈസ് എസ്‌യുവിയുടെ ബുക്കിങ് ആരംഭിച്ച് എംജി. വാഹനം ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപിയ്ക്കും. ഒരു ലക്ഷം രൂപ മുൻകൂറായി നൽകി വാഹനം ബുക്ക് ചെയ്യാവുന്നതാണ്. 2+2+2-6 സീറ്റർ, 2+2+3-7 സീറ്റർ പതിപ്പുകളിൽ വാഹനം ഇന്ത്യൻ വിപണിയിലെത്തും. സെഗ്‌മെന്റിൽ തന്നെ മറ്റാരും നൽകാത്ത അധ്യാധുനിക സാങ്കേതിക വിദ്യയോടെയാണ് ഗ്ലോസ്റ്റർ വിപണിയിലെത്തുക. 
 
ഇന്റലിജന്റ് 4 വീൽഡ്രൈവ്, അഡാപ്റ്റീവ് ക്രുയിസ് കൺട്രോൾ, ഓട്ടോണൊമസ് പാർക്കിങ് എന്നിങ്ങനെ അത്യാധുനിക ഫീച്ചറുകളുമായാണ് വാഹനം വിപണിയിൽ എത്തുന്നത്. ഇത് വ്യക്തമാക്കുന്ന ടീസറുകൾ എംജി പുറത്തുവിട്ടിരുന്നു. ടെറെയ്നുകൾക്കനുസരിച്ച് വാഹനത്തെ പ്രത്യേകം നിയന്ത്രിയ്ക്കാവുന്ന സംവിധാനമാണ് ഇന്റലിജന്റ് 4 വീൽഡ്രൈവ്. ആക്സിലറേറ്റിങും ബ്രേക്കിങ്ങും ഉൾപ്പടെ സെൻസറുകളൊടെ സഹയത്തോടെ വാഹനം തനിയെ നിർവഹിയ്ക്കുന്ന സംവിധാനമാണ് അഡാപ്റ്റീവ് ക്രുയിസ് കൺട്രോൾ. 
 
മുന്നിലും പിന്നിലുമുള്ള വാഹങ്ങളും വസ്ഥുക്കളുമായുള്ള അകലം തിരിച്ചറിഞ്ഞ് വാഹനം സ്വയം നിയന്ത്രിയ്ക്കും. അതായത് ആക്സിലറേറ്ററിലും ബ്രേക്കിലും കാൽ വയ്ക്കേണ്ട ആവശ്യമില്ല ആ ജോലി വാഹനം തനിയെ ചെയ്തോളും. ഡ്രൈവർ സ്റ്റിയറിങ് നിയന്ത്രിച്ചാൽ മാത്രം മതിയാകും. സുരക്ഷിതമായ ഡ്രൈവ് ഉറപ്പുവരുത്തുന്നതിനുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം വാഹനത്തിൽ സജ്ജികരിച്ചിട്ടുണ്ട്. അപകടം ഉണ്ടാകാനുള്ള സാഹചര്യങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് ഇത് ഒഴിവാക്കാൻ സഹായിയ്ക്കുന്ന സംവിധാനമാണ് എഡിഎഎസ്.  
 
ചൈനീസ് വിപണിയിലുള്ള മാക്സിസ് ഡി 90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ് ഗ്ലോസ്റ്റർ. വലിപ്പത്തിലും വിലയിലും സംവിധാനങ്ങളിലും ഹെക്ടറിനെകാൾ ഒരു പടി മുകളിലായിരിയ്ക്കും ഗ്ലോറ്ററിന്റെ സ്ഥാനം. അഞ്ച് മീറ്ററിന് മുകളിൽ വലിപ്പമുള്ള എസ്‌യുവിയാണ് ഗ്ലോസ്റ്റർ. വാഹനത്തിന് ഡി90യുമായി സാമ്യം തോന്നുമെങ്കിലും. ഗ്രില്ലിലും വീലുകളിലും വരുത്തിയിരിയ്ക്കുന്ന മാറ്റം വാഹനത്തിന് ഒരു പുതിയ ലുക്ക് തന്നെ നൽകുന്നു. ഇന്റീരിയറിൽ 12.3 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പടെയുള്ള പ്രീമിയം സംവിധാനങ്ങൾ ഒരുക്കിയിരിയ്ക്കുന്നു. 
 
224 എച്ച് പി കരുത്ത് ഉത്പാദിപ്പിയ്ക്കാൻ ശേഷിയുള്ള 2.0 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനിലാണ് വാഹനം എത്തുക.. 6 സ്പീഡ് മാനുവൽ. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ വാഹനം ലഭ്യമായിരിയ്ക്കും, എംജി തന്നെ വികസിപ്പിച്ചെടുത്ത. 2.0 ലിറ്റർ ട്വിൻ ടർബോ ഡീസൽ എഞ്ചിനിലും വാഹനം വിപണിയിൽ എത്തിയേക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

അടുത്ത ലേഖനം
Show comments