Publish Date: Mon, 28 Sep 2020 (12:02 IST)
Updated Date: Mon, 28 Sep 2020 (12:07 IST)
പല രീതിയിൽ മരം മുറിയ്ക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. ഇതൊരൽപം വ്യത്യസ്തമാണ് എന്നല്ല അപൂർവം എന്ന് പറയേണ്ടിവരും. അസാമാന്യ ഉയരമുള്ള പനയുടെ ഏറ്റവും ഉയരത്തിൽ കയറി അതിന്റെ തലപ്പ് മുറിച്ചുമാറ്റുന്നയാളുടെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിയ്ക്കുന്നുണ്ട്. മരത്തിൽ തലപ്പ് മുറിച്ചുനീക്കിയതോടെ മരം അപകടകരമായി ആടുന്നത് വീഡിയോയിൽ കാണാം. മുന്‍ അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരം റെക്‌സ് ചാപ്പ്മാനാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെച്ചത്.