ക്ലബ്ബ്മാൻ കൂപ്പർ എസ് പതിപ്പുമായി മിനി, വില 41.90 ലക്ഷം മുതൽ

Webdunia
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (13:18 IST)
ക്ലബ്മാന്‍ കൂപ്പര്‍ S എന്ന പുതിയ പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ മിനി. 41.90 ലക്ഷം രൂപയാണ് വാഹനത്തിന് ഇന്ത്യയിലെ എക്സ് ഷോറൂം വില. മൂണ്‍വാക്ക് ഗ്രേ മെറ്റാലിക് ആണ് വാഹനത്തിന്റെ സ്റ്റാൻഡേർഡ് കളർ. 3,000 രൂപ അധികമായി നൽകിയാൽ ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍, ചില്ലി റെഡ്, മെലിറ്റിംഗ് സില്‍വര്‍, മിഡ്‌നൈറ്റ് ബ്ലാക്ക്, പെപ്പര്‍ വൈറ്റ്, സ്റ്റാര്‍ലൈറ്റ് ബ്ലു, തണ്ടര്‍ ഗ്രേ, വൈറ്റ് സില്‍വര്‍ തുടങ്ങിയ കളർ ഓപ്ഷനിലും വാഹനം ലഭ്യമാകും. 
 
1.30 ലക്ഷം രൂപ അധിക വിലയ്ക്ക് എന്‍ജിമാറ്റിക് ബ്ലാക്ക് കളര്‍ ഓപ്ഷന്‍ ലഭ്യമാണ്. മൊബൈൽ സെൻസറുകൾ, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, വൈറ്റ് ടേണ്‍ ഇന്‍ഡിക്കേറ്റര്‍. റിയര്‍ ഫോഗ് ലാമ്പുകള്‍, റണ്‍ഫ്‌ലാറ്റ് ടയറുകള്‍, ക്രോം-പ്ലേറ്റഡ് ഡബിള്‍ എക്സ്ഹോസ്റ്റ് ടെയില്‍പൈപ്പ് ഫിനിഷര്‍ എന്നിവ ഈ പതിപ്പിന്റെ പ്രധാന സവിശേഷതകളാണ്. 89 ബിഎച്ച്പി കരുത്തും 280 എൻഎം ടോര്‍ക്കും ഉത്പാദിപ്പിയ്ക്കാൻ ശേഷിയുള്ള 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

സന്നിധാനത്ത് കേന്ദ്രസേനയെത്തി; ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

അടുത്ത ലേഖനം
Show comments