ആപ്പിള്‍ ഐഫോണ്‍ എക്സിന് തിരിച്ചടി; അത്യുഗ്രന്‍ ഫീച്ചറുകളുമായി മോട്ടോ Z 2018 കിങ്സ് മാന്‍ എഡിഷന്‍ !
ആപ്പിള്‍ X നെ കടത്തിവെട്ടുന്ന മോട്ടോ Z 2018 കിങ്സ് മാന്‍ എഡിഷന്‍
ആപ്പിള്‍ എക്സിനെ കടത്തിവെട്ടുന്ന മോഡലുമായി മോട്ടോ എത്തുന്നു. മോട്ടോ Z 2018 കിങ്സ് മാന്‍ എഡിഷന്‍ എന്ന പേരിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ എത്തുക. ഏകദേശം 9,999 യുവാന്‍, അതായത് ഇന്ത്യന്‍ വിപണിയില്‍ ഒരു ലക്ഷം രൂപയ്ക്കടുത്തായിരിക്കും ഈ ഫോണിന്റെ വില.
വയര്‍ ലെസ്സ് ചാര്‍ജിങ്ങാണ് ഇതിന്റെ സവിശേഷതകളില്‍ ഏറ്റവും എടുത്തുപറയേണ്ടത്. 5.5 ഇഞ്ച് ക്വാഡ് എച്ച് ഡി പി ഓലെഡ് ഡിസ്പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത്. Qualcomm's Snapdragon 835 പ്രൊസസറിനെ കൂടാതെ ആന്‍ഡ്രോയ്ഡ് ഓറിയോ 8.0യിലാണ് ഇതിന്റെ പ്രവര്‍ത്തനം.
ആറ് ജിബി റാം, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന 64 ജിബിയുടെ ഇന്‍റേര്‍ണല്‍ സ്റ്റോറേജും ഈ മോഡലിലുണ്ട്. രണ്ടു വേരിയന്റുകളില്‍ വിപണിയിലേക്കെത്തുന്ന ഈ സ്മാര്‍ട്ട്ഫോണ്‍ കുറഞ്ഞ വിലയിലും വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.