പിന്നിലായത് ലണ്ടനിലെ ഗാറ്റ്വിക്; മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് മറ്റൊരു റെക്കോര്‍ഡ്
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് മറ്റൊരു റെക്കോര്‍ഡ്
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് മറ്റൊരു റെക്കോര്‍ഡ് കൂടി. ഒറ്റ റൺവേയിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളിൽ ഏറ്റവുമധികം തിരക്കുള്ളതെന്ന റെക്കോര്‍ഡാണ് മുംബൈ സ്വന്തമാക്കിയത്.
4.52 കോടി യാത്രക്കാരെ നേടിയതോടെയാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം റെക്കോര്‍ഡിലെത്തിയത്. 4.4 കോടി യാത്രക്കാരുള്ള ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തെ മറികടന്നാണ് മുംബൈ ഒന്നാമതെത്തിയിരിക്കുന്നത്.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളം റെക്കോര്‍ഡ് സ്വന്തമാക്കിയെങ്കിലും ഒറ്റ റൺവേ അപകടമുണ്ടാക്കുമോ എന്ന ഭയവും നില നില്‍ക്കുന്നുണ്ട്. ഒരോ 65 സെക്കൻഡിലും വിമാനം പറന്നുയരുകയോ നിലത്തിറങ്ങുകയും ചെയ്യുന്നതാണ് ആശങ്കയുണ്ടാക്കുന്നത്.