ജനപ്രിയ മോഡലായ സ്വിഫ്റ്റിന് പുതിയ ഹൈബ്രിഡ് പതിപ്പ് ഒരുക്കി മാരൂതി സുസൂക്കി. 1.4 ലിറ്റര്‍ നാല് സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനിലാണ് ഹൈബ്രിഡ് പതിപ്പ് ഒരുക്കിയിരിയ്ക്കുന്നത്. ഇതുകൂടാതെ വിറ്റാര ബ്രെസ, എസ് ക്രോസ് എന്നീ മോഡലുകളിലും 48 V ഹൈബ്രിഡ് സംവിധാൻബം മാരുതി സുസൂകി ലഭ്യമാക്കിയിട്ടുണ്ട്.
വിറ്റാര ബ്രെസ, എസ്-ക്രോസ് എന്നിവയില്‍ 1.4 ലിറ്റര്‍ എഞ്ചിന്‍ പതിപ്പുകളെയാണ് മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനിലേക്ക് നവീകരിച്ചിരിയ്ക്കുന്നത്. ഫ്രണ്ട്, ഫോര്‍ വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനില്‍ പരിഷ്ക്കരിച്ച കാറുകള്‍ ലഭ്യമാകും. മോള്‍ഡ്-ഹൈബ്രിഡ് യൂണിറ്റ് എസ്-ക്രോസ് ശ്രേണിയിലുടനീളം ലഭ്യമാക്കിയിട്ടുണ്ട്.
വിറ്റാരയുടെ ഏറ്റവും ഉയര്‍ന്ന മോഡലുകളില്‍ മാത്രമേ ഫോര്‍ വീല്‍ ഡ്രൈവ് സുസുക്കി വാഗ്‌ദാനം ചെയ്യുന്നുള്ളൂ. ബാക്കിയുള്ള മോഡലുകള്‍ ഫ്രണ്ട്-വീല്‍-ഡ്രൈവ് കോണ്‍ഫിഗറേഷനില്‍ മാത്രമേ ലഭ്യമാകൂ. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ 17 ശതമാനം വരെ കാർബൺ എമിഷൻ കുറയ്ക്കാനും ഇന്ധനം ലാഭിയ്ക്കാനും സഹായിയ്ക്കും.