Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുത്തൻ ക്രെറ്റയുടെ ടീസർ പുറത്തുവിട്ട് ഹ്യൂണ്ടായ്, ഡൽഹി ഓട്ടോഎക്സ്‌പോയിലൂടെ വിപണിയിലേയ്ക്ക്

പുത്തൻ ക്രെറ്റയുടെ ടീസർ പുറത്തുവിട്ട് ഹ്യൂണ്ടായ്, ഡൽഹി ഓട്ടോഎക്സ്‌പോയിലൂടെ വിപണിയിലേയ്ക്ക്
, ശനി, 1 ഫെബ്രുവരി 2020 (18:06 IST)
ഇന്ത്യൻ വിപണിയിൽ വലിയ വിജയമായി മാറിയ ക്രെറ്റയുടെ പരിഷ്കരിച്ച പതിപ്പിനെ  വിപണിയിലെത്തിയ്ക്കുകയാണ് ഹ്യുണ്ടായ്. ന്യുഡൽഹി ഓട്ടോ എക്സ്‌പോയിലാണ് വാഹനത്തെ ഹ്യൂണ്ടായ് പുറത്തിറക്കുന്നത്. കഴിഞ്ഞ ഷാങ്‌ഹായി ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിച്ച ഐഎക്സ് 25എന്ന പുത്തൻ തലമുറ ക്രെറ്റയെയാണ് ഹ്യൂണ്ടായ് ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. വാഹനത്തിന്റെ വരവറിയിച്ചുകൊണ്ട് പുതിയ ക്രെറ്റയുടെ ടീസർ ഹ്യുണ്ടായ് പുറത്തുവിട്ടു.
 
കാഴ്ചയിൽ തുടങ്ങി എഞ്ചിനിൽ വരെ മറ്റങ്ങളുമായാണ് പുതിയ ക്രെറ്റ ഇന്ത്യയിലെത്തുക. കൂടുതൽ അധുനികവും സ്പോട്ടീവുമായ ക്ലാസിക് ലുക്കിനായി വാഹനത്തിന്റെ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് റണ്ണിംഗ് ലൈറ്റുകളോടുകൂടിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും വലിയ ഗ്രില്ലുകളും ഈ രീതിയിൽ സജ്ജീകരിക്കപ്പെട്ടതാണ്. പിന്നിലെ ടെയിൽ ലാമ്പും കൂടുതൽ സ്പോട്ടീവ് ആക്കിയിട്ടുണ്ട്.
 
ഇന്റീരിയറിലൂം കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ബ്ലു ലിങ്ക് സംവിധാനത്തോടുകൂടിയ ഇൻഫോടെയിൻമെന്റ് സംവിധാനമായിരിക്കും വാഹനത്തിൽ ഉണ്ടാവുക. ആദ്യ തലമുറ ക്രെറ്റയെക്കാൾ രണ്ടാം തലമുറയിൽ എത്തുന്ന വാഹനത്തിന് വലിപ്പം കൂടുതലായിരിക്കും. 4300 എംഎം നീളവും 1790 എംഎം വീതിയും 1622 എംഎം ഉയരവുമാണ് വാഹനത്തിന് ഉണ്ടാവുക. 2610 എംഎമ്മാണ് പുതിയ ക്രെറ്റയുടെ വീൽബേസ്. 
 
ഉപസ്ഥാപനായ കിയയിൽനിന്നും കടമെടുത്ത 1.4 ലിറ്റർ പെട്രോൾ എഞ്ചിനിലാകും പുതിയ തലമുറ ക്രെറ്റ ഇന്ത്യൻ വിപണിയിൽ എത്തുക എന്നാണ് സൂചന. നിലവിൽ ഫൈവ് സീറ്ററായാന് വാഹനം എത്തുന്നത്. അധികം വൈകാതെ ക്രെറ്റയുടെ സെവൻ സീറ്റർ പതിപ്പ് വിപണിയിലെത്തും എന്നും റിപ്പോർട്ടുകളുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബജറ്റ് വെറും പറച്ചിൽ മാത്രം, തൊഴിലില്ലായ്‌മ നേരിടാനുള്ള പദ്ധതികളെവിടെയെന്ന് രാഹുൽ ഗാന്ധി