Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഹനപ്രേമികളെ അമ്പരിപ്പിച്ച് പുതിയ അവതാരമെടുത്ത് എർട്ടിഗ

വാഹനപ്രേമികളെ അമ്പരിപ്പിച്ച് പുതിയ അവതാരമെടുത്ത് എർട്ടിഗ
, തിങ്കള്‍, 23 ഏപ്രില്‍ 2018 (11:04 IST)
ഇന്ത്യൻ വിപണിയിലെത്തുന്നതിന് മുൻപ് തന്നെ വാഹന പ്രേമികളെ പുതിയ മാറ്റങ്ങൾ കൊണ്ട് അമ്പരപ്പിച്ചിരിക്കുകയാണ് മാരുതി സുസൂക്കിയുടെ പുതിയ എർട്ടിക്ക. രൂപത്തിലും ഭാവത്തിലും അടി മുടി മാറ്റങ്ങളോടെയാണ്. പുതിയ എർട്ടിക്കയെ മാരുതി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഇന്തോനേഷ്യൻ മോട്ടോർ ഷോയിൽ അവതരിപ്പിക്കാനിരിക്കുന്ന വാഹനം വൈകാതെ തന്നെ ഇന്ത്യൻ നിരത്തുകളുടെ ഭാഗമാകും.
 
വാഹനത്തിന്റെ അടിസ്ഥാന രൂപം തന്നെ മാറ്റപ്പെട്ടിരിക്കുന്നു എന്നു തന്നെ പറയായാം. അത്രത്തോളം മറ്റങ്ങളാണ് വാഹനത്തിൽ കൊണ്ട് വന്നിരിക്കുന്നത്. വാഹനത്തിന്റെ മുൻ‌വഷം പൂർണ്ണമായും പുതിയതാണ്. ക്രോം അലങ്കാരങ്ങളോടുകൂടിയ ഹെക്സഗണൽ ഗ്രില്ലിൽ തന്നെ ഈ മാറ്റം വ്യക്തമാണ്. പുത്തൻ ഹെഡ്‌ലാമ്പുകളും, ആകർഷകമായ ബമ്പറുകളും. 15 ഇഞ്ച് അലോയ് വീലുകളും വാഹനത്തിന് പുതിയ രൂപഭംഗി നൽകുന്നു. 
 
കീലെസ് സ്മാര്‍ട്ട് എന്‍ട്രി, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍.  6.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നീ ആധുനിക സജ്ജീകരണങ്ങളും വാഹനത്തിൽ നൽകിയിട്ടുണ്ട്. മികച്ച സുരക്ഷയും നൽകുന്നു പുതിയ എർട്ടിക്ക. മുന്നിൽ രണ്ട് എയർബാഗുകൾ സുരക്ഷക്കായി നൽകിയിട്ടുണ്ട്. മത്രമല്ല ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങൾ വാഹനത്തിലെ യാത്രക്ക് കുടുതൽ സുരക്ഷ നൽകും. 
 
1.5 ലിറ്റര്‍ കെ 15 ബി എന്ന പുക്തിയ പെട്രോൾ എഞ്ചിനാണ് വാഹനത്തിനെ യാത്രക്കായി സജ്ജമാക്കുന്നത്.  പരമാവധി 102 ബിഎച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും ഈ എഞ്ചിൻ സൃഷ്ടിക്കും. 5 സ്പീട് മാനുവൽ ഗിയർ ബോക്സുകളിലാണ് വാഹനം ലഭ്യമാകുക. 4 സ്പീട് ഓട്ടോമാറ്റിക് ഗിയർ ബോക്സിലും ആവശ്യമനുസരിച്ച് വാഹനം ലഭ്യമാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളി; ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വെങ്കയ്യ നായിഡു - സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം