Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തർപ്രദേശിൽ ഒൻപതാം ക്ലാസുകാരനെ അതേ സ്കൂളിലെ വിദ്യാർത്ഥികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

വാർത്ത ക്രൈം ഉത്തർപ്രദേശ് കൊലപാതകം News Crime Utharpradesh Murder
, ശനി, 21 ഏപ്രില്‍ 2018 (16:59 IST)
ഗാസിയബാദ്: ഉത്തർപ്രദേശിലെ ഗാസിയാബദിൽ ഒൻപതാംക്ലാസ് വിദ്യാർത്ഥിയെ ആസൂത്രിതമായി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. അതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളും സുഹൃത്തുക്കളും ചേർന്നാണ് കോലപാതകം നടത്തിയത്. പണത്തിനു വേണ്ടിയാ‍ണ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറയുന്നു. 
 
ഈ മാസം 16നാണ് ഇന്ദിരാപുരത്തെ സെന്റ് ഫ്രാന്‍സിസ് സ്‌കൂളിൽ നിന്നും ആയുഷ് ശർമയെന്ന ഒൻപതാംക്ലാസ് വിദ്യാർത്ഥിയെ കാ‍ണാതാകുന്നത്. കാണാതായി നാലു ദിവസങ്ങൾ കഴിഞ്ഞ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.  
 
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തിയത്. 19 വയസ്സ് മാത്രം പ്രായമുള്ള അവ്‌ദേഷ് ശര്‍മയാണ് പ്രധാന പ്രതികളിലൊരാൾ. മറ്റൊരു പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കസ്‌റ്റ്ഡി മരണം: ആലുവ റൂറല്‍ എസ്‌പി എവി ജോര്‍ജിനെ സ്ഥലം മാറ്റി - രാഹുൽ ആർ നായർക്ക് ചുമതല