Webdunia - Bharat's app for daily news and videos

Install App

കൂടുതൽ സുരക്ഷ, കൂടുതൽ വലിപ്പം, പുതിയ പ്ലാറ്റ്ഫോമിൽ മഹീന്ദ്ര ഥാർ എത്തുന്നു !

Webdunia
വെള്ളി, 19 ഏപ്രില്‍ 2019 (17:58 IST)
വാഹന പ്രേമികളുടെ ഇഷ്ട താരമാണ് മഹീന്ദ്രയുടെ ഥാർ, ഓഫ്‌റോഡ് ഡ്രൈവും ഓൺ‌റോഡ് ഡ്രൈവും ഇഷ്ടപ്പെടുന്നവർ ഒരുപോലെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വാഹനം. ഥാറിന്റെ പരിഷ്കരിച്ച പുതിയ മോഡൽ അടുത്ത വർഷം ആദ്യത്തോടെ വിപണിയിൽ എത്തും. ഏറെ മാറ്റങ്ങളോടെയാണ് പുതിയ ഥാർ വിപണിയിൽ എത്തുക. 
 
വാഹനത്തിന്റെ വലിപ്പത്തിൽ തുടങ്ങി ഇന്റീരിയറിലും സുരക്ഷാ സംവിധാനത്തിലും എഞ്ചിനിലുമെല്ലാം മറ്റങ്ങൾ പുതിയ ഥാറിൽ ഉണ്ടാകും. ഓൺ‌റോഡിൽ ആഡംബരം നൽകുന്നതും, ഓഫ്‌റോഡിൽ കരുത്തുകാട്ടുന്നതുമായ രീതിയിലേക്കുള്ള മാറ്റങ്ങളാണ് പുതിയ ഥാറിൽ മഹീന്ദ്ര ഒരുക്കുന്നത്. പുതിയ മോഡ്യുലാർ പ്ലാറ്റ്ഫോമിലായിരിക്കും ഥാർ ഒരുക്കുക. അതിനാൽ തന്നെ നിലവിലെ ഥാറിനേക്കാൾ പുതിയ ഥാറിന് വലിപ്പം കൂടുതലുണ്ടാകും. 
 
അടിസ്ഥാന ക്ലാസിക്ക് ശൈലിയിയിൽ മാറ്റം വരുത്താതെ അന്താരാഷ്ട്ര  വിപണിയെകൂടി ലക്ഷ്യം വച്ചുള്ള ഡിസൈൻ മാറ്റങ്ങൾ വാഹനത്തിൽ ഉണ്ടാകും. മഹീന്ദ്രയുടെ തന്നെ ഉടമസ്ഥതയിലുള്ള പെനിൻഫെരീനയും, സാങ്‌യോങും, മഹീന്ദ്രയുടെ ഡിസൈൻ ടീമും ചേർന്നാണ് പുതിയ ഥാറിന്റെ രൂപകൽപ്പന. 
 
സോഫ് ടോപ്പ് കൂടാതെ അഴിച്ചുമാറ്റാവുന്ന ഹാർഡ് ടോപ്പിലും പുതിയ ഥാർ വിപണിയിൽ എത്തും. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നീ സംവിധാനങ്ങൾ ഉള്ള ടച്ച് സ്ക്രീൻ ഇൻഫോടെയിൻ‌മെന്റ് സിസ്റ്റം, വയർലെസ് മൊബൈൽ ചാർജിംഗ്  എന്നീ സംവിധാനങ്ങൾ പുതിയ ഥാറിന്റെ ക്യാബിനിൽ ഉണ്ടാകും.
 
എ ബി എസ്, ഡ്യുവൽ ഫ്രണ്ട് എയർബാഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങാളും പുതിയ ഥാറിൽ ഒരുക്കുന്നുണ്ട്. ബി എസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന 2.2 ലിറ്റർ എംഹോക്ക് എഞ്ചിനായിരിക്കും പുതിയ ഥാറിൽ തുടിക്കുക. പെട്രോൾ എഞ്ചിനിലും പുതിയ ഥാർ വിപണിയിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments